Image

പാസു വിതരണത്തിലും ഓണ്‍ലൈന്‍ ബുക്കിങിലും സംഭവിച്ച പിഴവുകള്‍ മാറ്റിനിര്‍ത്തിയാല്‍ സംഘാടന മികവുകൊണ്ടു ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ഇക്കഴിഞ്ഞയാഴ്ച തലസ്ഥാനത്ത് അവസാനിച്ച കേരളത്തിന്റെ 22-ാമതു രാജ്യാന്തര ചലച്ചിത്രമേള.

Image


"അന്തമില്ലാതുള്ളൊരാഴത്തിലേക്കിതാ
ഹന്ത! താഴുന്നുതാഴുന്നുകഷ്ടം
പിന്തുണയും പിടിയുംകാണാതുള്‍ഭയം
ചിന്തിദുഃസ്വപ്നത്തിലെന്നപോലെ"

കുമാരനാശാന്‍റെ 'ദുരവസ്ഥ'യിലെ ഈ വരികള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ക്കുവേണ്ടി രാത്രി ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍- പെട്ടെന്നാണ് ഈ വരികള്‍ എന്നില്‍ വീണ്ടും ആഴ്ന്നിറങ്ങിയത്. ഞാന്‍ സ്കൂളില്‍ പഠിച്ച വരികള്‍. അന്ന് ഈ വരികള്‍ പഠിപ്പിക്കുമ്പോള്‍ ഞങ്ങളുടെ മലയാള അദ്ധ്യാപകന്‍, കരഞ്ഞുകൊണ്ട് പറയുമായിരുന്നു. "അറം പറ്റിയവരികള്‍" മഹാകവിതയേയുംകൊണ്ടേ പോയുള്ളൂ. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഞങ്ങള്‍ കുട്ടികള്‍ അദ്ധ്യാപകനേയും നോക്കിഇരുന്നു. ഇന്ന്കാര്യങ്ങളുംമറുകാര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ ആ അദ്ധ്യാപകനെ വീണ്ടും ഓര്‍മ്മയില്‍ നിന്നുംമാറ്റാനായില്ല. ആ രാത്രി അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക് മുന്നില്‍ നമിച്ചുകൊണ്ട്ഉറങ്ങി. രാവിലെയാണ് 'എന്‍റെഗുരുനാഥന്‍' എന്ന ഒരു പംക്തികൂടി ഞാന്‍ മനസ്സില്‍കൊണ്ട് നടക്കുന്ന ഓണ്‍ലൈന്‍ മാഗസിനില്‍ ഉള്‍പ്പെടുത്തണമെന്ന്തീര്‍ച്ചപ്പെടുത്തിയതുംഇവിടെവരെഎത്തിയതും. 'എന്‍റെഗുരുനാഥന്‍' പംക്തിയില്‍ഡോ. കവടിയാര്‍രാമചന്ദ്രന്‍, ശ്രീ. ചുനക്കര രാമന്‍കുട്ടിയും കുറിപ്പുകള്‍ അയച്ചുതന്നു. കുറിപ്പുകളില്‍ഒരുഗുരുനാഥന്‍ പ്രഗത്ഭനായ പ്രൊഫ. എന്‍. കൃഷ്ണപിള്ളസാറാണ്. രണ്ട്കുറിപ്പുകളുംഅതേപടിചേര്‍ക്കുന്നു. -മുല്ലശ്ശേരി