സ്ഥിരംപംക്തി / കവിത

പോതുപാറ മധുസൂദനൻ
വാല്മീകി

എഴുതുവാനായ് കഴിയില്ലെനിക്കു്

എഴുത്തിലൊക്കെ ചിലക്കുന്നു പക്ഷി

കഴുത്തു നീട്ടിത്തരുന്നു മുറിച്ച് ഇറച്ചിയാക്കി രുചിച്ചീടുകെന്നെ

 

ധനങ്ങളേറെലഭിക്കാൻ ദുർമ്മോഹ

കുരുതിയാലെ നിനക്കു സംതൃപ്തി

കഴുത്തു നീട്ടിത്തരുന്നു മുറിച്ച് ഇറച്ചിയാക്കി രുചിച്ചീടുക നീ

 

ഒരിക്കലമ്പിൻ മുനയിൽ പിടഞ്ഞു

മരിച്ചതെന്നുടെപൂർവ്വിക ജന്മം

തുടർന്നിടുന്നുദുരകൊണ്ടു മർത്യൻ

പിടഞ്ഞിടുന്നു സാധുവാം പക്ഷി

 

പക്ഷി...

 

ഉലഞ്ഞു പോയ മനസ്സിൽ നിന്നന്ന്

ഉണർന്നുവന്നുമാനിഷാദ

എഴുതി ഞാനും മഹാകാവ്യമൊന്ന്

മനുഷ്യനന്മയെകൊതിച്ചു പോയി.

 

Share :