Menu

Archives / May 2020


മുല്ലശ്ശേരി

  എന്റെ പ്രിയ അച്ചായന്റെ  ഇരുപത്തിരണ്ടാമത് ഓർമ്മ ദിവസം ഇന്നാണ് ( 8-5-2020)   പതിവുപോലെ ഇന്നും 'കണ്ണാടി''  ഓർമ്മപ്പൂക്കൾ അർപ്പിക്കുന്നു.........,  ഒപ്പം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിയും  നേരുന്നു................

Read More
Share :


   സദാശിവൻ ധർമ്മകീർത്തി,

കേട്ടു ഞാനാ കാവു കാക്കും സ്വർണ്ണനാഗത്തിൻ കഥ... ചൊല്ലാം ഞാനാ നിധി കാക്കും നാഗദൈവങ്ങൾ തൻ കഥ ... നാട്ടുകാരനാം തസ്ക്കരൻ  കണ്ടു ഭയന്നൊടിയ ... തറവാടിൻ മച്ചിലോടും സ്വർണ്ണ നാഗത്തിൻ കഥ... സജ്ജനങ്ങളാം തറവാട്ടിൻ സന്തതികളറിയാത്ത.... നാട്ടിൽ പാട്ടായ സ്വർണ്ണ  നാഗത്തിൻ കഥ... നിധ.....

Read More
Share :


അനുകുമാർ തൊടുപുഴ

മൂന്ന് ചെങ്കല്ലിൻ മുക്കോണ് ചേർക്കണം  മൺകലം തീയിൽ  ചെമക്കണം  അത്താഴ കുംഭി നിറക്കണം  തഴപ്പായച്ചുരുൾ കെട്ടഴിക്കണം.    ചുമരിലൊരു ചിത്രം പതിക്കണം ചിതലുകൾ ഉത്തരം തിന്നണം എലികൾ പ്രാണൻ തിരികെപിടിക്കണം പൂച്ചകൾ തല താഴ്ത്തി എങ്ങോ മറയണം.   പുതപ്പിനായ് ത.....

Read More
Share :


അശോക്.

അരികിലെത്തുന്നയർക്കന്റെചൂടിനാൽ അഴകുവറ്റി കരിഞ്ഞനെൽപ്പാടത്ത്, ഒച്ചയില്ലാതൊരു ഒച്ചിനെപ്പോലെ നൽ- ക്കൊച്ചു കർഷകൻ പിച്ച നടക്കുന്നു. വെൺമചോർന്ന വെറും രണ്ടുകൊറ്റികൾ മണ്ണിലെന്തോ പരതി നടക്കുന്നു. പച്ചമാവിലയറ്റു വീഴുന്നപോൽ ഏകയാമൊരു കൊച്ചു പൈങ്കിളി. മണ്ണിലൊട്ടുമിടമില.....

Read More
Share :


    സി. പി. സുരേഷ് കുമാർ 

മരമില്ലാക്കാട്ടിൽ  കിളികരഞ്ഞപ്പോൾ നീരില്ലാക്കുളത്തിൽ മീൻ പിടഞ്ഞു കുളിർതെറ്റി ത്തെന്നൽ  വരണ്ടുപാഞ്ഞപ്പോൾ ചിരിതെറ്റിയ  ചുണ്ടിൽ  വിണ്ടു കീറൽ  മദം പൂണ്ട ആനകൾ ചരിഞ്ഞകന്ന പ്പോൾ പേ പിടിച്ച നായ്ക്കൾ നാടുണർത്തി മാറാത്ത മാലിന്യം മനുഷ്യരെ ക്കൊന്നപ്പോൾ അരികിട്ടാ.....

Read More
Share :


മാറനല്ലൂര്‍ സുധി

: തെളിനീരുവറ്റിത്തിളക്കുംപുഴതന്‍ മണല്‍ത്തരിവീണുപിടഞ്ഞമനസ്സുമായ് ശിംശിപാവൃക്ഷത്തണലില്‍തളര്‍ന്നൊരീ- വംശാംഗനയെമറന്നുവോനാഥാ രാമരാജ്യത്തില്‍നീസാരഥിയെങ്കിലും ക്ഷേമരാജ്യത്തിലെറാണിഞാനല്ലയോ ത്രയബകത്തേറ്റയൊടിച്ചുനീയും സവിധത്തിലെത്തിയണിഞ്ഞഹാരം ഹൃദയത്തിലേക്കുപുണര്‍ന.....

Read More
Share :


   ഡോ.നീസാ കരിക്കോട് 

ശരികൾക്കിടയിലെ  തെറ്റും തെറ്റുകൾക്കിടയിലെ ശരിയും വഴിപിരിയാതെ മുന്നേറുന്നേരം തെറ്റുകൾ ശരിയായി മാറിടുന്നു. കാലം പൊല്ലാത്ത കാലമിത് തെറ്റിൻ കൂമ്പാരമേറുന്നേരം ശരിയേതെന്നറിയാതുഴലുന്നു തെറ്റും ശരിയായി മാറിടുന്നു. പലകുറി കള്ളം സത്യമെന്ന പോൽ ആവർത്തനമെന്തും മിനുക്കുന്ന.....

Read More
Share :


മായ ബാലകൃഷ്ണൻ

കാട്ടിൽ ജനിച്ചു മേഞ്ഞുനടന്നവനെ   ഒരുനാൾ മനുഷ്യൻ   ചതിക്കുഴിയിൽ പെടുത്തി. പിന്നെ ഒരു തോട്ടിയിൽ  അവന്റെ ജന്മം കുരുങ്ങി . മജ്ജയും മാംസവുമുള്ള  മനുഷ്യൻ  കാടും നാടും കാൽച്ചുവട്ടിലാക്കി. അവസാനം കണ്ണിനു തരിയിടാൻപോലും  കിട്ടാത്ത ഒരു ജീവാണു  അവനെ വരച്ച വരയിൽ  തളച്ചു .  ഇ.....

Read More
Share :


കുളക്കട പ്രസന്നൻ

  നമ്മുടേത് ബൃഹത്തായ കാർഷിക സംസ്കാരമുള്ള രാജ്യമാണ്. നമ്മുടെ പല ഉത്സവങ്ങളും വിളവെടുപ്പിന്റേതാണ്. പല കലാരൂപങ്ങളും കാർഷിക വൃത്തിയുമായി ബന്ധപ്പെട്ടതാണ്. കൊയ്ത്തുപാട്ടും വെള്ളരി നാടകവും മറ്റും  പ്രകൃതി താളത്തിൽ നിന്നും മനുഷ്യൻ ആടിയും പാടിയും മറ്റുള്ളവരുടെ നയനങ്ങളെയും കർണ്ണങ്ങളെയും ഇമ്.....

Read More
Share :


അനിത എസ് പ്രസന്നൻ

  പണ്ടുപോത്തിൻ മുകളിലവൻ വന്നു കയറുമായി കുരുക്കിട്ടു പിടിക്കാൻ ഇന്നവനെ പിന്തള്ളി വന്നല്ലോ കയറില്ലാതെ ന്യൂ ജൻ കാലൻ എവിടെയും കടന്നെത്തുന്ന കൊറോണ ശ്വാസനാളത്തിലേക്ക് പ്രവഹിക്കും മുമ്പെ തട്ടി തെറിപ്പിച്ചീടാം ഒരുമയുണ്ടേൽ പുത്തൻ ജീവിത ശൈലിയിലൂടെ നമുക്ക് വീ.....

Read More
Share :


രമ പി .പിഷാരടി ബാംഗളൂർ

ഏപ്രിൽ നീ യാത്രാമൊഴി ചൊല്ലുന്നു മെയ്മാസത്തിൻ തീക്കനൽപ്പൂക്കൾ വിടർ- ന്നീടുന്ന ഗുൽമോഹറിൽ നീലിച്ച ശ്വാസത്തിൻ്റെ - മഴമേഘങ്ങൾ പെയ്തു തോരാതെയിരിക്കുന്നു കണ്ണുനീരുപ്പാണതിൽ രാവിനെ കുടിക്കുന്ന തിമിരം പകർന്.....

Read More
Share :


. അശോക്

ആരാണ് മനുഷ്യന്‍... കരളിലെപ്രണയം കൊഴിഞ്ഞു പോയിട്ടതിൽ - വഴിവിട്ട ബന്ധങ്ങള്‍ തീര്‍ക്കുന്നവന്‍. അതിരുകള്‍ ഇണചേര്‍ന്നു  പുളകങ്ങള്‍ തീര്‍ക്കവെ  മതമെന്ന വൈരം പുലര്‍ത്തുന്നവന്‍. അധികാരമാര്‍ത്തി അധിനിവേശങ്ങളില്‍- അധികമൊട്ടില്ലെന്നറിയാത്തവന്‍. അന്ധകാരത്തില്‍ പ്രകാശ.....

Read More
Share :


സജീഷ് ഒ.പി

മഴ നനഞ്ഞ് മഷി പടർന്ന  ജീവിതത്തിൻ്റെ ചോദ്യകടലാസിൽ ബാക്കിയായ ചോദ്യം പ്രവാസം ? പ്രതീക്ഷ, പ്രത്യാശ, പ്രതിവിധി, പ്രതിസന്ധി, പ്രഹേളിക, ........ അങ്ങനെ നീളുന്നു പോയ കാലങ്ങൾ പകർന്ന് നൽകിയ ഉത്തരങ്ങൾ ഒടുവിലിന്ന്  മുന്നിൽ പടർന്ന് കൊണ്ടിരിക്കുന്ന ഇരുട്ടിനപ്പുറത്ത് .....

Read More
Share :


Mohanan V.Nair

Meera,  Krishna's Meera is dancing in the street ! The people who gathered there are fully bemused , as she was like a queen till the  day. She was in the veil  ever before , for not to be viewed by others. Even ,her husband waited  until dark for a favor from her.   Now she is in mad love with Krishna. In the mirth of her  singing and dancing, she doesn't know her saree is stripping down . Meera sings in the street, as nobody has ever heard. The people who thronged there place their fingers at their nose's  tip.   Meera looked at her husband and cried out, "Krishna is my Lord, you are a substitute." She should never set foot  on the state,was .....

Read More
Share :


സ്വപ്ന അനിൽ

ചിരിമഴക്കാലം കൊതിച്ചെത്തുവോർക്കെല്ലാം  മതിവരെ ഹാസ്യം പകർന്നുനൽകാൻ സർക്കസ്സിൻ കൗതുക- വേളകൾക്കിടയിൽ ഞാൻ  കോമാളിവേഷം ധരിച്ചുവന്നു.  വർണ്ണങ്ങളുള്ള  മുഖംമൂടിയിട്ടുഞാൻ  ഹാസ്യം വിടർത്തുവാൻ വന്നുനിന്നു  കദനങ്ങൾ ഉള്ളിലുണ്ടെങ്കിലും  ഞാനെന്നും  കളിയരങ്ങിൽ ചിരി ചൂടിനിന.....

Read More
Share :


ചന്ദ്രസേനൻ മിതൃമ്മല

ഫെസിലിറ്റേറ്റഡ് കമ്മ്യൂണിക്കേഷന്‍ അഥവാ സുസാധ്യ ആശയ വിനിമയം എന്ന കപട ശാസ്ത്ര സങ്കേതം എഴുപതുകളോടെ തുടക്കമിട്ടുവെങ്കിലും എണ്‍പതുകളോടെയാണ് വേരോടുവാന്‍ തുടങ്ങിയത്.  നൂതനമായ ഒരു വിദ്യാഭ്യാസ പ്രവര്‍ത്തനമെന്ന മുഖംമൂടിയിട്ടുകൊണ്ടാണ് ഈ പ്രക്രിയ തുടക്കത്തില്‍ രംഗപ്രവേശം ചെയ്തത്.  അതുകൊണ്ടു തന്നെ.....

Read More
Share :


അനു പി ഇടവ

കവി അൻസാർ വർണ്ണ തന്റെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു    1 ആദ്യ കവിതാ സമാഹാരമായ തീർത്ഥയാത്രയിൽ നിന്നും രണ്ടാമത്തേതായ സ്വപ്നക്കുഞ്ഞിലെത്താൻ എന്തുകൊണ്ടാണ്  12 വർഷം എടുത്തത് ?  ● ആദ്യ കവിതാസമാഹാരം തീർത.....

Read More
Share :


T.P Sreenivasan

Covid-19 has struck at the roots of multilateral diplomacy by making nations run helter-skelter to save themselves.The instinct for self-preservation drives people into loneliness; it does not promote cooperation. Even worse, it has made it impossible for the World Health Assembly which is responsible for containing the pandemic, even to hold a meeting to deliberate on possible remedies for fear that such gatherings will increase the infection and mortality rates. Even after the world wars, it was the facility for the victors and the vanquished to meet and negotiate peace agreements that paved the way for peace and reconciliation. Thos.....

Read More
Share :


ഡോ.നീസാ. കരിക്കോട്

മുറ്റത്തെ മാവിൻ കൊമ്പത്ത് തുമ്പത്തായൊരു കണ്ണിമാങ്ങ; ചാറ്റൽമഴയത്ത് ചാടിയാടി  വെള്ളത്തുള്ളികളാൽ തിളങ്ങി. "നോക്കമ്മേ; നമ്മുടെ കണ്ണിമാങ്ങ  മഴയത്ത് നനയുന്നു, പനിപിടിക്കില്ലേ" ഇറയത്ത് മഴകാണും കുട്ടി ചിണുങ്ങി കുടപിടിക്കാനായി ശണ്ഠകൂടി. മാനത്തു കാറും കോളുമിരുണ്ടു തുള്ളിക്ക.....

Read More
Share :


മാറനല്ലൂര്‍ സുധി

 മരണംപുതയ്ക്കുംഹൃദയത്തിലൂടെ ചിതറിത്തെറിക്കുന്നുപ്രാണന്‍ കോരിനിറക്കൂവാന്‍കോവിഡുമാത്രം ലോകത്തിലെങ്ങും നിറഞ്ഞൂ ആരോതുറന്നൊരീജാരനാം ഭീകരന്‍ ഭൂമിയിലാകെയുഴുതൂ ജീവന്‍ കൊഴിഞ്ഞുകൊഴിഞ്ഞിന്നുദാരുണം കൂമ്പാരമായിശവങ്ങള്‍ ചെങ്കൊടികൊണ്ടുചിലമ്പൊലിചാര്‍ത്തിയോര്‍ ചെന്നിണ.....

Read More
Share :


സി. പി. സുരേഷ് കുമാർ,

കൊടും വിഷം ഉള്ളിൽ  കൊടികുത്തിയോ  പകയിന്ന്  തീ കനലാറ്റിയോ  ചിരിയുടെ മറവിൽ  ഉണരുന്ന  ചിന്തകൾ  ചതിതൻ  ചിതയിൽ  എരിയുന്നുവോ  ഇനിയും  പുനർജജനിയില്ലെന്നു മനസ്സിൽ കുറിച്ചുവോ  ദുരയുടെ  നിലയ് ക്കാത്ത  പുകച്ചുരുളിന്റെ മറവിൽ  തേടുന്നതെന്ത്‌, ഈ  പകലുകളിന്ന് .....

Read More
Share :


സ്മിത സ്റ്റാൻലി  മുപ്പത്തടം.  

മറവിയെന്നുര ചെയ്‌തു  ഞാൻ  മനസ്സിനെ വീണ്ടും കളിയാക്കുന്നു  ഒന്നും മറന്നില്ല, ഒന്നും മറക്കില്ല  എല്ലാം വെറുമൊരു ജല്പനം മാത്രം  അഹം പൊള്ളിക്കും അഹങ്കാരം  വാരിപുതച്ചൊരു ദേഹിയും ദേഹവും  വിട്ടുകൊടുക്കാൻ മടിക്കും മനസിന്റെ  വാശിയും, വീറും നുരഞ്ഞൊഴുകുന്നു  ബാല്യം മറന്നെന്നു കള്.....

Read More
Share :


രാജു.കാഞ്ഞിരങ്ങാട്

അവനെ ഞങ്ങൾ കൂട്ടുകാർ വിദേശിയെന്നു വിളിച്ചു കളിയാക്കി.എന്തായിരുന്നു അവൻ്റെ ഒരുപൊങ്ങച്ചം      പൊടിപ്പും, തൊങ്ങലും വെച്ച വാക്കുകൾ .ഇത്രയും മനോഹരമായ രാജ്യം ലോകത്ത് എവിടെയുമില്ല, റോഡുകൾ കാണണം ,മാലിന്യമെന്നത് മറന്നേപോ യി, പൊതുവഴിയിൽ തുപ്പിയാൽ അപ്പോ പിടിവീഴും, പൂന്തോട്ടങ്ങളാണെങ്ങും ട്യൂലിപ് പുഷ്പ.....

Read More
Share :


ജ്യോതിലക്ഷ്മി നമ്പ്യാർ മുംബൈ

 ഒരു എഴുത്തുകാരന്റെ സൃഷ്ടിയിൽ മിക്കവാറും പ്രതിഫലിയ്ക്കുന്നത് അയാൾ ജീവിച്ചിരിയ്ക്കുന്ന കാലഘട്ടത്തിന്റെ മുഖച്ഛായയാണ്. ചരിത്രത്തിൽ ഇന്നുവരെ മനുഷ്യരാശി നേരിട്ടിട്ടുണ്ടോ എന്ന് സംശയിയ്ക്കുന്ന കൊറോണ എന്ന മഹാമാരി ഈ കാലഘട്ടത്തിലെ എഴുത്തുകാരുടെ മനസ്സിനെ  പല വിധത്തിലുള്ള  ചിന്തകളിലേക്ക് നയിക.....

Read More
Share :


മല്ലിക വേണുകുമാർ

മുട്ടിനിൽക്കുകയാണു ഞങ്ങളമ്മയെ, സ്വന്തം  സ്വപ്നങ്ങളിങ്ങിക്കുപ്പക്കുഴിയിലർപ്പിച്ചവർ  വറ്റിപ്പോയ് നീരെന്നാലും ശുഷ്കിച്ചതൻ കൈകളാൽ  ചുറ്റിനിന്നീടുന്നമ്മ ഞങ്ങളെ സ്നേഹാർദയായ്  വെയിലിൽ, കൊടും മഞ്ഞിൽ കാറ്റിലും മഴയിലും  ഭയമേറുവോർ ഞങ്ങ, ളെന്നാലും പതറാതെ  കരുതൽക്കരങ്ങളെ നീർത.....

Read More
Share :


 എസ് എസ് നായർ                        കല്ലാർ 

അന്യായപ്പെരുവഴികളിലിന്നു കാലിടറി ഊർദ്ധശ്വാസം വലിക്കുന്ന നീതിദേവതതൻ മൗലിയിൽ ചടുല നൃത്തം ചവിട്ടി മദിക്കുന്നു അനീതിയധർമ്മ ചണ്ഡാലികൾ...   വിജയഘോഷം മുഴക്കുന്ന പൂരത്തിൽ കതിന പൊട്ടിച്ചു മുന്നേറുന്ന നേതാക്കൾ അർത്ഥശാസ്ത്റ നിഘണ്ടുക്കൾ മാറ്റിയെഴുതുന്നു ഭരണയന്ത്റ വളയം പ.....

Read More
Share :


ഷീല. മാലൂർ ഗാസിയാബാദ് ഉത്തർപ്രദേശ്

മണ്ണേ നീ ഊഴിയിൽ ഇല്ലായിരുന്നെങ്കിൽ മരമായ് ഈ ഞാനും പിറക്കില്ലായിരുന്നു പല വിധ ആകൃതിയിൽ പല പല പേരിലു० പല വിധ ഗുണമേകു० ഞാൻ മര० മണ്ണു നീ വിശാലമാ० നിൻ മാറിൽ മുളയിട്ടു വളരുന്നു വനത്തിലു० വാടികയിൽ, വഴിയോരങ്ങളിൽ തളിരിട്ടു പൂവിട്ടു ,കായിട്ടണിഞ്ഞൊരുങ്ങി തണലേകി കുടയായി ഇരവിലു०, പകലിലു.....

Read More
Share :


ദീപക് സദാശിവന്‍

സീന്‍ 1 നഗരസഭ മേയറുടെ സാംസങ് ഗ്യാലക്‌സി ഫോണില്‍ മൃദുസംഗീതമൊഴുകി. സ്‌ക്രീനില്‍ തെളിഞ്ഞ പേരു കണ്ടു, അത്യധികം സന്തോഷത്തോടെ അയാള്‍ കോള്‍ അറ്റന്റ് ചെയ്തു; ''എന്താടോ?'' ''മേയര്‍ സാറ് എവിടെയാ?'' ്യൂ ''ഒരു കല്യാണച്ചടങ്ങിലാ പ്രിയ സുഹൃത്തേ...'' ''കല്യാണം കൂടിയതൊക്കെ മതി. താന്‍ നേരെ ഓഫീസിലേയ്ക്ക് വ.....

Read More
Share :


രാഹുൽ കൈമല

ആകാശവാണിയുടെ ആരംഭ ഗീതത്തെ തുടർന്ന് ആകാശ നിലയത്തിൽ നിന്നും മുഴങ്ങുന്ന ശബ്ദം. ആകാശത്തിന്റെ നീലിമയെ സ്പർശിക്കുന്ന വൃക്ഷങ്ങളുടെ  നരക്കാത്ത ശിരസ്സുകൾ. മഴതുള്ളികളെ ഗർഭം ധരിക്കുന്ന മേഘ തുണ്ടുകൾ. പ്രകൃതി കനിഞ്ഞു നൽകിയ അനന്തമായ ജലസ്രോതസ്സു.....

Read More
Share :


ചന്ദ്രസേനന്‍ മിതൃമ്മല

അറിവിന്‍റെ അന്വേഷണങ്ങളുമായി ജാഗ്രതയോടെ സദാ തുറന്നിരിക്കേണ്ട കണ്ണുകള്‍ സ്വയം മൂടിക്കെട്ടി അജ്ഞതയുടെ അന്ധകാരത്തില്‍ കഴിയുവാന്‍ വിധിക്കപ്പെട്ടവരാണോ മലയാളികള്‍?  ആട്, തേക്ക്, മാഞ്ചിയം, മാഗ്നെറ്റിക് ബെഡ്, സര്‍വ രോഗ സംഹാരികളായ അടിവസ്ത്രങ്ങള്‍ തുടങ്ങി എന്ത് തട്ടിപ്പിനും ഏത് ചതിക്കും വിശാല വേ.....

Read More
Share :


ദിവ്യ സി.ആർ

ഒരിക്കലും കാണാത്ത നാട്  ! അവിടെ ഒരിക്കലും പ്രതീക്ഷിക്കാത്ത ; സാധ്യതകളുടെ നേർത്ത മുനമ്പുകൾ പോലുമില്ലാത്ത ആ വൃദ്ധൻ. ഭാവനകളിൽ നിന്നിറങ്ങി സർഗ്ഗാത്മകമായി അയാളെ പകർത്തുമ്പോൾ സുദീർഘമായ ഒരു യാത്ര പോലും പ്രതീക്ഷിച്ചിരുന്നതല്ല. സായാഹ്‌നത്തിൻെറ മനോഹാരിതയെ ഭംഗിച്ചുകൊണ്ട്, കാർമേഘങ്ങൾ ചാറ്റൽ മഴയായി.....

Read More
Share :


ശോഭ വൽസൻ

അന്നിൻ കരങ്ങളാൽ മാത്രമല്ലോ സ്വർഗ്ഗീയാനുഭൂതി തന്ന കാലം! സത്യമാം നൂലിൽ കൊരുത്ത ബാല്യം  മുത്തശ്ശിക്കഥകൾ നുണഞ്ഞ കാലം!   വയലുകൾ പച്ചപ്പട്ടിനാലേ ദാവണി ചുറ്റിയ ഗ്രാമഭംഗി! ആമ്പൽക്കുളം തേടി കൗമാരവും വലം വെച്ചു യൗവ്വനമമ്പലത്തിൽ!   പൂരം,വേലകൾ ചെണ്ടമേളം കാറ്.....

Read More
Share :


രമ പിഷാരടി ബാംഗ്ലൂർ

അപരാഹ്നത്തിൻ രക്തശോണിമ സായന്തനം എഴുതാൻ മറന്നിട്ട കവിത രാത്രിയ്ക്കെന്നും കരഞ്ഞു തീർക്കാനായി നിലാവിൻ  മറക്കുട! അനന്തകാലത്തിന്റെ മുഴക്കോൽ,  പെരുന്തച്ചനറിയാതറിഞ്ഞെയ്ത മുറിവ്,  ഉളിപ്പാട്. ദിശതെറ്റിയതിരക്കോളുമായ്  സമുദ്രങ്ങൾ.....

Read More
Share :


ഡോ. നീസാ, കരിക്കോട്

ജീവിത ശൈലി രോഗങ്ങളിൽ പ്രധാനിയാണ് പ്രമേഹം. ഒരു വ്യക്തിയുടെ രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസാ.....

Read More
Share :


രാജു.കാഞ്ഞിരങ്ങാട്

                ഇലകളിൽ മഴത്തുള്ളി വീഴുന്ന ശബ്ദം കേട്ടാ ണ് ഉണർന്നത്. തുറന്നിട്ട ജനലിലൂടെ കാറ്റ് ഇടയ്ക്കി ടേ മഴ മണികളെ വാരി എറിയുന്നുണ്ട്. കൂടെ കിടന്നവളെവിടെ?! കിടപ്പുമുറി തുറന്നിരിക്കുന്നു ,അടുക്കള വാതിൽ അ ടച്ചിട്ടില്ല. ഒറ്റവീർപ്പിന് അടുക്കളയിലെത്തി.            അഴിഞ്ഞുലഞ്ഞ മുടി ഒതു.....

Read More
Share :


 സ്വപ്ന അനിൽ

കൈപിടിച്ചിത്രനാൾ കൂടേ നടന്നിട്ടും  കൈവിട്ടുപോയൊരാ കൂട്ടുകാരി  കണ്ണടച്ചാലും അകതാരിലെങ്ങും  കണ്മണിയാണവൾ കൂട്ടുകാരി  കരയുവാനാകില്ലെങ്കിലും കണ്ണുനീർ  കരിമഴയായ് ഒഴുകിടുന്നു.  കരയും കടന്നുഞാൻ കടലും കടന്നുഞാൻ  കാതങ്ങൾ താണ്ടുന്നു കൂട്ടുകാരി  കദനങ്ങളോരോന്നും കവിതയായ്.....

Read More
Share :


. അശോക് ..

  ഇനിയുമെഴുതണം എനിക്കിനിയുമെഴുതണം, കനവിലൂറി തെളിഞ്ഞ വാക്കിനാൽ കരളു പൊട്ടിയൊലിക്കുന്ന കവിതകൾ.   വരുതിയിൽപെട്ടു നില്ക്കാത്തവാക്കിനാൽ വറുതി മാറ്റുവാൻ ഇനിയുമെഴുതണം. പറയാവാനേറെയുണ്ടെന്നറിഞ്ഞെൻ്റെ ഹൃദയമൂറിചിരിക്കുന്നു ചിന്തയായ്.   നടനമാടുമാതിരകളിൽ .....

Read More
Share :


ഷെല്ലി: വിവർത്തനം .അസീം താന്നിമൂട് .)

നിദ്രയിൽ നിന്നുണർന്ന സിംഹങ്ങളായ് നിങ്ങൾ വേഗമെഴുന്നേൽ,ക്കജയ്യ മാം സംഘശക്തിയോടൊത്തൊരുമിക്കുക. ഉള്ളണച്ചങ്ങുറങ്ങുന്ന വേളയിൽ നെഞ്ചിലൂർന്ന ഹിമകളാണെന്ന പോ-- ലൊന്നുലഞ്ഞു കളയുക ചങ്ങല. നിങ്ങളസംഖ്യരാ, ണേറെയസഹ്യരും നിങ്ങളൊന്.....

Read More
Share :


ഡോക്ടർ പി ആർ ജയശീലൻ

  മലയാളത്തിൽ ചങ്ങമ്പുഴ ആശാൻ വൈലോപ്പിള്ളി എന്നിവരടങ്ങുന്ന കവികൾ സാധാരണ മനുഷ്യരും സാധാരണ കവികളും ആയിരുന്നു. അവർ കവിതകളെഴുതിയാണ് കവികൾ ആയത്. കുട്ടികൃഷ്ണമാരാർ, ജോസഫ് മുണ്ടശ്ശേരി, ഡോക്ടർ എസ് ഗുപ്തൻ നായർ, എം പി ശങ്കുണ്ണി നായർ എന്നിവരടങ്ങുന്ന മലയാള നിരൂപകർ ഈ കവികളുടെ,കവിതകൾ മാത്രം അടിസ്ഥാനമാക്ക.....

Read More
Share :