Archives / May 2020

. അശോക് ..
. ഇനിയും......

 

ഇനിയുമെഴുതണം

എനിക്കിനിയുമെഴുതണം,

കനവിലൂറി തെളിഞ്ഞ വാക്കിനാൽ

കരളു പൊട്ടിയൊലിക്കുന്ന കവിതകൾ.

 

വരുതിയിൽപെട്ടു നില്ക്കാത്തവാക്കിനാൽ

വറുതി മാറ്റുവാൻ ഇനിയുമെഴുതണം.

പറയാവാനേറെയുണ്ടെന്നറിഞ്ഞെൻ്റെ

ഹൃദയമൂറിചിരിക്കുന്നു ചിന്തയായ്.

 

നടനമാടുമാതിരകളിൽ 

തീർതത്ഥക്കനൽവിളക്കുകൾ

 തിരി തെളിച്ചീടവെ,

അകലെയാകാശ മലയിലായ് ഒരുതിര

ഒഴുകിയെത്തി കനലു കത്തിക്കവെ,

ഇവിടെയെന്നുള്ളിലൊരു കോണിലഗ്നിയായി

കനവ് നീറ്റിയെഴുതുന്ന കവിതകൾ.

 

ഇനിയുമെത്ര ശരത്കാല സന്ധ്യകൾ

തിരകളായ് തീരമണയുന്ന വേളയിൽ

ഓർമ്മകൾ വിങ്ങി വേർപെട്ട വാക്കിനാൽ

ഇനിയുമെഴുതുമെൻ കരളിൻ്റെ വേദന.

 

കദന പുസ്തകപ്പുഴയിലിനിയുമെൻ

കനലു പോലെയാ വേവിൻ്റെ ചീന്തുകൾ,

തണലിലാറി തണുക്കാതെ ചൂടണം

ഒടുവിലായെന്നൊടുങ്ങാത്തമോഹമായ്......

 

      

Share :