Archives / May 2020

സ്മിത സ്റ്റാൻലി  മുപ്പത്തടം.  
  മറവി 

മറവിയെന്നുര ചെയ്‌തു  ഞാൻ 
മനസ്സിനെ വീണ്ടും കളിയാക്കുന്നു 
ഒന്നും മറന്നില്ല, ഒന്നും മറക്കില്ല 
എല്ലാം വെറുമൊരു ജല്പനം മാത്രം 
അഹം പൊള്ളിക്കും അഹങ്കാരം 
വാരിപുതച്ചൊരു ദേഹിയും ദേഹവും 
വിട്ടുകൊടുക്കാൻ മടിക്കും മനസിന്റെ 
വാശിയും, വീറും നുരഞ്ഞൊഴുകുന്നു 
ബാല്യം മറന്നെന്നു കള്ളം പറഞ്ഞു 
ഇത്തിരി നേരമെൻ മുറ്റത്തിരുന്നപ്പോൾ
ബാല്യകാലങ്ങൾ  തെന്നി മറയുന്നു 
കൗമാര മോഹങ്ങൾ ഗോഷ്ടി കാട്ടുന്നു 
യൗവനം രോമാഞ്ചഭാവം നിറയ്ക്കുന്നു 
വിത്തായും, മുളയായും, കതിരായും 
മാറിയ ദേഹം  മറന്നത് ഞാനോ, നീയോ 
ഒന്നും , ഞാൻ മറന്നില്ലയെന്നത്  സത്യം  മറവിയാണ് നല്ലതെന്നു തോന്നിയോ? 
അതിനാലാകുമോ അങ്ങനെ ചൊന്നത്.?

 

Share :