Archives / May 2020

മാറനല്ലൂര്‍ സുധി
സീതായനം

: തെളിനീരുവറ്റിത്തിളക്കുംപുഴതന്‍
മണല്‍ത്തരിവീണുപിടഞ്ഞമനസ്സുമായ്
ശിംശിപാവൃക്ഷത്തണലില്‍തളര്‍ന്നൊരീ-
വംശാംഗനയെമറന്നുവോനാഥാ
രാമരാജ്യത്തില്‍നീസാരഥിയെങ്കിലും
ക്ഷേമരാജ്യത്തിലെറാണിഞാനല്ലയോ
ത്രയബകത്തേറ്റയൊടിച്ചുനീയും
സവിധത്തിലെത്തിയണിഞ്ഞഹാരം
ഹൃദയത്തിലേക്കുപുണര്‍ന്നുവീഴ്കെ
പൗരഷമെന്നില്‍കുളിരുകോരി
കാലദൈര്‍ഘ്യത്തിന്‍ തിരയിളകെ
കൈകേകിതന്നിരയായിമാറെ
ജന്മരാജ്യംത്യജിച്ചടവിയിങ്കല്‍
താതനുവേണ്ടിനീപോയിടുമ്പോള്‍
തണലായിഞാനും നടന്നതല്ലെ
കല്ലിലുംമുള്ളിലുമെന്നൂമെന്നും 
യാത്രാങ്കണങ്ങളില്‍നീളെനീളെ
കാണുന്നുഞാനവചിത്രമായി
ശാപമോക്ഷത്തിനായഹല്യകാതോര്‍ക്കവെ
അപ്പെരുംശിലയെതൊഴിച്ചുനീയും
ശിഷ്ടജന്മത്തിന്നുജീവനേകി
മാമുനിതന്‍ശാപമാകെമാറ്റി
മുരളീരവംപോല്‍നുണയുംകുരുന്നി-
ന്നമൃതുനിറയുമാമാറിലേക്ക് 
ഇളനീരുചെത്തിയപോലൊരമ്പാ-
ലരിയാനുറച്ചതുധര്‍മ്മമാണോ
പിന്നെന്തുരാമാരാജനീതി
രാമരാജ്യത്തിന്‍െറനീതിശാസ്ത്രം
മാമകാത്മാവിലൊരുവിങ്ങലായി
രാമാഭയാകെമങ്ങലായി
നാരിയാംഞാനൊരശക്തയല്ലെ
മായയാലെന്നെയെടുത്തുയര്‍ത്തി
ലങ്കാപുരിയിലേക്കാനയിച്ചോന്‍
അധര്‍മ്മിയാണെങ്കിലും രക്ഷോവരന്‍
തോരാത്തകണ്ണുനീരൊപ്പിമാറ്റാന്‍
തോഴരെകൂട്ടിയിരുത്തിചുറ്റും
സതിയായിരിക്കാന്‍പവിത്രയെന്നെ
പാദങ്ങളില്‍വന്നുതൊട്ടാരവര്‍
തളരാതിരിക്കാന്‍വാഴ്ത്തിയെന്നെ
രാമരാജ്യത്തിന്‍െറരാജ്ഞിയായി
രാത്തീനിയാമഗ്നിഉയര്‍ന്നുയര്‍ന്ന്
രാത്രിസൗഥങ്ങളെരിഞ്ഞടങ്ങെ
മണ്ഢോദരിമറഞ്ഞുനിന്നെന്‍
പതിഭക്തികണ്ടുതരിച്ചതല്ലെ
അമ്മയാണിന്നുനിന്‍ ധര്‍മ്മപത്നി
കാട്ടിലിയക്കാന്‍വിധിച്ചുവോനീ
പിന്നെവിടെപിഴച്ചുനീ ചൊല്ലുരാമ
ഇനിയാരുമിത്രയ്ക്കുനിന്ദ്യമായി
ഇണയാടകൊണ്ടുകളിപ്പതില്ല
രാമാനിനക്കീകളങ്കമെന്നും 
ശാപാഗ്നിപോലായ്തെളിഞ്ഞുനില്ക്കും
തുണയേകിനിഴലായൊരാദ്രയായി
തളരാതിരിക്കാന്‍തകരാതിരിക്കാന്‍
മാതാവുധരിത്രിതന്‍മാറില്‍മയങ്ങാന്‍
പോകുന്നുരാമപോകുന്നുഞാനും
ഈരാമരാജ്യത്തില്‍ന്നിന്നേകയായി
ഏകയാണെങ്കിലുംഏകയല്ലിന്നൂഞാന്‍
രാവണാന്തകാരാമാസീതാഭിരാമാരാമ
 
       

Share :