Archives / May 2020

   സദാശിവൻ ധർമ്മകീർത്തി,
കേൾക്കുക നിങ്ങളാ ജീർണ്ണിച്ചോരമ്പലത്തിൻ കഥ.

കേട്ടു ഞാനാ കാവു കാക്കും

സ്വർണ്ണനാഗത്തിൻ കഥ...

ചൊല്ലാം ഞാനാ നിധി കാക്കും

നാഗദൈവങ്ങൾ തൻ കഥ ...

നാട്ടുകാരനാം തസ്ക്കരൻ 

കണ്ടു ഭയന്നൊടിയ ...

തറവാടിൻ മച്ചിലോടും സ്വർണ്ണ നാഗത്തിൻ കഥ...

സജ്ജനങ്ങളാം തറവാട്ടിൻ സന്തതികളറിയാത്ത....

നാട്ടിൽ പാട്ടായ സ്വർണ്ണ 

നാഗത്തിൻ കഥ...

നിധിയ്ക്കായ് തോണ്ടി മറിച്ചൊരാലയത്തിൻ കഥ..

മർത്യജന്മം പൂണ്ട കശ്മലൻ

മാരാം കഥ..

നാഗം കാക്കും പുണ്യ ഭൂവിൻ 

കനക നിധിയ്ക്കായ്...

ദുരമൂത്ത മർത്യനുഴുതു 

മറിച്ചാ പുണ്യ ഭൂവിൻ കഥ..

തച്ചുടച്ചാ കാവും കുളവും

അതിന്നൂഷ്മളതയും..

കണ്ടു ഞാനകക്കണ്ണാൽ 

ഭൂമാതാവിൻ ദീന രോദനം

അറിയുക മർത്ത്യാ നിൻ 

അതി മോഹത്തിൻ...

സൃഷ്ടിയാമീ കൂടണയാൻ കഴിയാതലയും... 

കാവിൻ സന്തതികളാം ജീവജാലങ്ങളിൻ രോദനം..

ചോല്ലിയിക്കഥ സഹപാഠിയാം എൻ സഖി കൂട്ടരെ....

മിത്തല്ലിത് മണ്ണിൻ നോവറിയും 

സഖിതൻ സത്യകഥ...

ഗ്രാമത്തിൻ ആത്മാവാം 

കാവുതീണ്ടി കുളം തീണ്ടി..

എന്തുനേടി നീ ദുരാഗ്രഹിയാം 

മർത്യാ...

മാറ്റിവയ്ക്കുക നീ 

നേടിയതെല്ലാം 

നക്ഷത്രാതുരാലയത്തിന്ന് 

ബലമേകി...

നിൻ മാരക രോഗത്തിൻ ശാന്തിയ്ക്കായ്...

 നഗരവത്കരണത്തിൻ 

വക്താവാം മനുഷ്യാ നീ...

 

 

 

 

 

   

       

Share :