Archives / May 2020

   ഡോ.നീസാ കരിക്കോട് 
അന്വർത്ഥങ്ങൾ

ശരികൾക്കിടയിലെ  തെറ്റും
തെറ്റുകൾക്കിടയിലെ ശരിയും
വഴിപിരിയാതെ മുന്നേറുന്നേരം
തെറ്റുകൾ ശരിയായി മാറിടുന്നു.

കാലം പൊല്ലാത്ത കാലമിത്
തെറ്റിൻ കൂമ്പാരമേറുന്നേരം
ശരിയേതെന്നറിയാതുഴലുന്നു
തെറ്റും ശരിയായി മാറിടുന്നു.

പലകുറി കള്ളം സത്യമെന്ന പോൽ
ആവർത്തനമെന്തും മിനുക്കുന്നു
ഭയാശങ്കകൾ ദുരീകരിക്കുന്നു 
പുതുമയുടെ പൊരുൾ മാറുന്നു.

നിർവചനങ്ങൾ പുനർജനിക്കവേ
ബന്ധങ്ങൾക്കർത്ഥമുലയുന്നു.
കലാപങ്ങൾ പലതുമരങ്ങേറുന്നു 
സത്യത്തിൻ മുഖം കോടുന്നു.

Share :