Archives / May 2020

. അശോക്
..മനുഷ്യന്‍..

ആരാണ് മനുഷ്യന്‍...

കരളിലെപ്രണയം

കൊഴിഞ്ഞു പോയിട്ടതിൽ -

വഴിവിട്ട ബന്ധങ്ങള്‍ തീര്‍ക്കുന്നവന്‍.

അതിരുകള്‍ ഇണചേര്‍ന്നു 

പുളകങ്ങള്‍ തീര്‍ക്കവെ 

മതമെന്ന വൈരം പുലര്‍ത്തുന്നവന്‍.

അധികാരമാര്‍ത്തി അധിനിവേശങ്ങളില്‍-

അധികമൊട്ടില്ലെന്നറിയാത്തവന്‍.

അന്ധകാരത്തില്‍ പ്രകാശം പരത്തുവാന്‍ 

ആത്മാവ് കീറിമുറിച്ചിട്ടവന്‍.

ഒന്നാമനാകുവാൻ ഒന്നായി മാറാതെ

ഒറ്റയ്ക്കു ചക്രം വലിച്ചു പോയോൻ.

 

ആകാശമോളം വളര്‍ന്ന പോകെ

ചില ചിന്തകള്‍-

ചില്ലയില്‍ കൂടുകൂട്ടും

മണ്ണ് വിട്ടങ്ങനെ 

വിണ്ണിനെ തേടവേ

മണ്ണിന്‍റെ ഗന്ധം മറന്നുപോകും

പെണ്ണിനെ പോറ്റുക കര്‍മ്മമെന്നോതി

പെണ്ണിനെ ഗന്ധം പറിച്ചെടുക്കും.

 

അവതാരമേ നിന്‍റെചുവടു താങ്ങി 

ഒരുവേള മണ്ണില്‍ പുതഞ്ഞുപോയി 

അധികാരമേ നിന്‍റെആണി തറഞ്ഞന്‍റെ

നാഡിഞ്ഞരമ്പതങ്ങറ്റുപോയി 

ഇനിവേണ്ട 

ഈ മണ്ണിലൊരുപുനര്‍ജന്മവും 

ഇനിയെന്‍റെ ജന്മാവശിഷ്ടങ്ങളും.

ഞാനാണ് മനുഷ്യന്‍ 

ഒറ്റയ്ക്ക് ചക്രം വലിച്ചു പോയോന്‍.......

 

                         

Share :