Archives / May 2020

    സി. പി. സുരേഷ് കുമാർ 
സുഖ സുഷുപ്തിയിൽ 

മരമില്ലാക്കാട്ടിൽ  കിളികരഞ്ഞപ്പോൾ
നീരില്ലാക്കുളത്തിൽ
മീൻ പിടഞ്ഞു

കുളിർതെറ്റി ത്തെന്നൽ 
വരണ്ടുപാഞ്ഞപ്പോൾ
ചിരിതെറ്റിയ  ചുണ്ടിൽ 
വിണ്ടു കീറൽ 

മദം പൂണ്ട ആനകൾ
ചരിഞ്ഞകന്ന പ്പോൾ
പേ പിടിച്ച നായ്ക്കൾ
നാടുണർത്തി

മാറാത്ത മാലിന്യം
മനുഷ്യരെ ക്കൊന്നപ്പോൾ
അരികിട്ടാതാളുക ൾ
നാടു തെണ്ടി 

ആരാരുമറിയാതെ
രോഗികളായവർ  
മോഹങ്ങളറിയാ തെ
വിടചൊല്ലിനീങ്ങി 

നിറം തെറ്റിയ  നിമിഷങ്ങൾ
കൂടെ വന്നപ്പോൾ
നിണമണിഞ്ഞുമണ്ണും
നിശബ്ദത പൂകി

പാഞ്ഞോടിയ ശകടങ്ങൾ
പാതി വന്നപ്പോൾ
പാതിരാ രാവുകൾ
സുഷുപ്തിയിലായി 
ഇന്നും പാതിരാരാവ് സുഖസുഷുപ്തിയിലായി.
 

 

Share :