Archives / May 2020

അനിത എസ് പ്രസന്നൻ
 വീടുണരട്ടെ....

 

പണ്ടുപോത്തിൻ മുകളിലവൻ വന്നു

കയറുമായി കുരുക്കിട്ടു പിടിക്കാൻ

ഇന്നവനെ പിന്തള്ളി വന്നല്ലോ

കയറില്ലാതെ ന്യൂ ജൻ കാലൻ


എവിടെയും കടന്നെത്തുന്ന കൊറോണ

ശ്വാസനാളത്തിലേക്ക് പ്രവഹിക്കും മുമ്പെ

തട്ടി തെറിപ്പിച്ചീടാം ഒരുമയുണ്ടേൽ

പുത്തൻ ജീവിത ശൈലിയിലൂടെ


നമുക്ക് വീടുകളിലേക്ക് മടങ്ങാം

അരകല്ലും അമ്മിക്കല്ലും ഉരലും 

സുന്ദരികളാക്കി നമ്മുടെ അടുക്കളകളിലാക്കുകിൽ

വീടുണരും പിന്നെ, നാടുണരും.

 

Share :