Archives / May 2020

രാജു.കാഞ്ഞിരങ്ങാട്
 അവൾ മഴ

 

              ഇലകളിൽ മഴത്തുള്ളി വീഴുന്ന ശബ്ദം കേട്ടാ
ണ് ഉണർന്നത്. തുറന്നിട്ട ജനലിലൂടെ കാറ്റ് ഇടയ്ക്കി
ടേ മഴ മണികളെ വാരി എറിയുന്നുണ്ട്.
കൂടെ കിടന്നവളെവിടെ?!
കിടപ്പുമുറി തുറന്നിരിക്കുന്നു ,അടുക്കള വാതിൽ അ
ടച്ചിട്ടില്ല. ഒറ്റവീർപ്പിന് അടുക്കളയിലെത്തി.
           അഴിഞ്ഞുലഞ്ഞ മുടി ഒതുക്കിക്കെട്ടിയപ്പോൾ
കാറ്റടങ്ങി.കണ്ണീരു തോർത്തി അടുക്കള വാതിലടച്ച
പ്പോൾ മഴ തോർന്നു. ഇപ്പോൾ കിടപ്പുമുറിയിലെ കട്ടി
ലിൽ ഓരം ചേർന്നു കിടക്കുന്നു മഴ
 

Share :