Archives / May 2020

രാജു.കാഞ്ഞിരങ്ങാട്
കൊറോണ

അവനെ ഞങ്ങൾ കൂട്ടുകാർ വിദേശിയെന്നു വിളിച്ചു കളിയാക്കി.എന്തായിരുന്നു അവൻ്റെ ഒരുപൊങ്ങച്ചം      പൊടിപ്പും, തൊങ്ങലും വെച്ച വാക്കുകൾ .ഇത്രയും മനോഹരമായ രാജ്യം ലോകത്ത് എവിടെയുമില്ല, റോഡുകൾ കാണണം ,മാലിന്യമെന്നത് മറന്നേപോ യി, പൊതുവഴിയിൽ തുപ്പിയാൽ അപ്പോ പിടിവീഴും, പൂന്തോട്ടങ്ങളാണെങ്ങും ട്യൂലിപ് പുഷ്പങ്ങൾ അതൊന്നു മാത്രം മതി ഗവർമ്മേണ്ടിൻ്റെ സൗന്ദര്യ
ബോധ മറിയാൻ. ആശുപത്രികൾ നോക്കൂ ഇത്രയും വിദഗ്ദ്ധരായ ഡോക്ടേഴ്സും,ശുചിത്വവുംലോകത്ത് ഇതൊന്നു മാത്രം.
കൊറോണവന്ന ഒരു രാത്രിയിലാണ് പിന്നെ അവൻ
വിളിച്ചത് ഗദ്ഗദം തൊണ്ടയിൽ കൊറോണ പോലെ
കുത്തിക്കൊണ്ടിരുന്നു.പിന്നെയത് പൊട്ടിക്കരച്ചി ലായി ഇരുളുറഞ്ഞ ഈ ഭൂഖണ്ഡത്തിൽ നിന്ന് എനിക്കെൻ്റെ കേരളത്തിലെത്തണം. ഒരു ദിവസമെ ങ്കിലുംഎൻ്റെ നാടിൻ്റെ സുഖമറിഞ്ഞ് എനിക്ക് മരി ക്കണം .കരച്ചിലിനിടയിൽ വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു വീണു കൊണ്ടിരുന്നു.

 

Share :