Archives / May 2020

അനുകുമാർ തൊടുപുഴ
വീടില്ലാത്തവൻന്റെ സ്വപ്നം

മൂന്ന് ചെങ്കല്ലിൻ

മുക്കോണ് ചേർക്കണം 

മൺകലം

തീയിൽ  ചെമക്കണം 

അത്താഴ കുംഭി നിറക്കണം 

തഴപ്പായച്ചുരുൾ കെട്ടഴിക്കണം. 

 

ചുമരിലൊരു ചിത്രം പതിക്കണം

ചിതലുകൾ ഉത്തരം തിന്നണം

എലികൾ

പ്രാണൻ തിരികെപിടിക്കണം

പൂച്ചകൾ

തല താഴ്ത്തി എങ്ങോ മറയണം.

 

പുതപ്പിനായ് തമ്മിൽ  വലിക്കണം

പലകാര്യങ്ങൾ 

പങ്കിട്ടെടുക്കണം 

കാൽത്തള താളം നിറയണം 

മുറ്റത്തിൻ 

അതിരുകൾ നീക്കി വരയ്ക്കണം. 

 

രാപകലുകൾ

ഏണ്ണി കൊഴിക്കണം 

ജന്മകർമ്മങ്ങൾ 

ഓരോന്നൊതുക്കണം. 

മരണത്തണുപ്പെന്ന 

സത്യം കുളിരണം 

ഒടുവിലാ ഭിത്തിയിൽ 

ചിത്രമായ് തീരണം. 

Share :