Archives / May 2020

മായ ബാലകൃഷ്ണൻ
കാലചക്രം 

കാട്ടിൽ ജനിച്ചു മേഞ്ഞുനടന്നവനെ  
ഒരുനാൾ മനുഷ്യൻ  
ചതിക്കുഴിയിൽ പെടുത്തി.
പിന്നെ ഒരു തോട്ടിയിൽ 
അവന്റെ ജന്മം കുരുങ്ങി .

മജ്ജയും മാംസവുമുള്ള 
മനുഷ്യൻ 
കാടും നാടും കാൽച്ചുവട്ടിലാക്കി.
അവസാനം
കണ്ണിനു തരിയിടാൻപോലും 
കിട്ടാത്ത ഒരു ജീവാണു 
അവനെ വരച്ച വരയിൽ 
തളച്ചു . 
ഇതു കാലികാലമല്ല ! 
മുന്നോട്ടു ചലിക്കുന്ന ചക്രം 
പിന്നോട്ടും തിരിയുന്നതാണ്.
തിരിച്ചറിവുകളുടെ പടിയിറക്കമാണ്.
തല താഴ്ത്തിക്കൊടുക്കാം
മൂന്നടിയോളം അളന്നെടുത്തോട്ടെ!  

 

Share :