Archives / May 2020

ഷീല. മാലൂർ ഗാസിയാബാദ് ഉത്തർപ്രദേശ്
മണ്ണു० മരവു०

മണ്ണേ നീ ഊഴിയിൽ ഇല്ലായിരുന്നെങ്കിൽ
മരമായ് ഈ ഞാനും പിറക്കില്ലായിരുന്നു
പല വിധ ആകൃതിയിൽ പല പല പേരിലു०
പല വിധ ഗുണമേകു० ഞാൻ മര० മണ്ണു നീ
വിശാലമാ० നിൻ മാറിൽ മുളയിട്ടു വളരുന്നു
വനത്തിലു० വാടികയിൽ, വഴിയോരങ്ങളിൽ
തളിരിട്ടു പൂവിട്ടു ,കായിട്ടണിഞ്ഞൊരുങ്ങി
തണലേകി കുടയായി ഇരവിലു०, പകലിലു०
ഇപ്പൂഴി മണ്ണിലെൻ അഴകുടൽ ശമിച്ചോട്ടെ
ഇരയായിരിക്കില്ല എനിക്കു നീ, നിനക്കു ഞാൻ

മൂടൽ മഞ്ഞിലു० മഴയിലും വെയിലിലു०
മുറിവേറ്റു ദിന രാത്ര സന്ധ്യയിലിരുവരു०
കണ്ണുനീരുണക്കാൻ നീ കാറ്റിനെ തിരയുമ്പോൾ
കാടു ഞാനുടൻ നിന്നിൽ ലതകളു० വീഴ്ത്തീടു०
വിസിലൂതി വന്നെത്തു० കൊടുങ്കാറ്റിൻ പ്രഹരത്തിൽ
വേരുലഞ്ഞാടുമെൻ ദേഹിക്കു താങ്ങു നീ
വെയിലിൽ തളരുമെൻ ദേഹാകൃതി കണ്ടു
വേരുകളെന്റെ നീ മുറുകെ പിടിക്കുമ്പോൾ
എന്നുള്ളിലവശ० സ്പന്ദിക്കു० ഹൃത്തട०
എളിമയാൽ താഴ്ത്തുമെൻ ശാഖകൾ നിൻ മാറിൽ
നിരത്തിൽ വന്നെത്തുമ്പോൾ ദുർദിനമിരുവരിൽ
നീരവ० സഹിക്കുന്നു മണ്ണേ നീ മരം ഞാനു०
മൂകമാ० നോവിലു० ഫല പുഷ്പ്പ ശയ്യയായ്
മർത്ത്യ സ०സ്ക്കാരത്തിൻ പോർക്കള ലോകത്തിൽ
നിത്യവു० വൃണിതരായ് കേഴുന്ന വിധിയല്ലോ
നിർവൃതിയൂട്ടീടുവാൻ മർത്ത്യനിൽ നീ, ഞാനു०
എൻ ദേഹ० നിർദ്ദയ० വെട്ടി വീഴ്ത്തീടുമ്പോൾ
എത്രയോ തൃപ്തികൾ സ്വസിദ്ധിയിൽ മർത്ത്യന്
യന്ത്രത്താൽ നിൻ ദേഹി നൊമ്പര० കൊള്ളുമ്പോൾ
യാതനയിൽ നീറുമീ മൂക സാക്ഷി ഞാനു०
കാറ്റിന്റെ പ്രേമ സുധാ രസ ധാരയിൽ ലയിച്ചു
കെട്ടി പിണഞ്ഞു നീ ചന്തമാർന്നുയരുമ്പോൾ
താരു० തരുക്കളു० നാമ്പുകൾ തലയാട്ടി
തഴെ നിന്നിട० കാട്ടി താളത്തിൽ പറയുന്നു

വിരൂപിയാ० കാറ്റിന്റെ പാദങ്ങൾ കുഴയുമ്പോൾ
വിട്ടെറിയു० നിന്നെയാ പാത വക്കുകൾ തോറു०
മറന്നു നീ എന്നെയു० കുടയായ് തണലായി
മഴ, വേനലിൽ നിനക്കായി ആ കൊടുങ്കാറ്റിലു०

കുഴലൂതി വീശുന്ന കാറ്റിന്റെ ശക്തിയിൽ
കടപുഴകി വീഴേണ്ടതു० നിൻ മാറിലീ ഞാനു०
മർത്ത്യ ഗർവ്വത്തിന്റെ യശ്ശസ്സിൻ കിരീട० നാ०
മസൃണ० സ്നേഹാഴകിൽ വസന്ത० വിരിയിക്കാ०.

 

Share :