Archives / May 2020

സി. പി. സുരേഷ് കുമാർ,
നക്ഷത്രങ്ങളിൽ  വിഷം നിറഞ്ഞാൽ 

കൊടും വിഷം ഉള്ളിൽ 
കൊടികുത്തിയോ 
പകയിന്ന് 
തീ കനലാറ്റിയോ 
ചിരിയുടെ മറവിൽ 
ഉണരുന്ന  ചിന്തകൾ 
ചതിതൻ 
ചിതയിൽ 
എരിയുന്നുവോ 
ഇനിയും 
പുനർജജനിയില്ലെന്നു
മനസ്സിൽ കുറിച്ചുവോ 


ദുരയുടെ 
നിലയ് ക്കാത്ത 
പുകച്ചുരുളിന്റെ
മറവിൽ 
തേടുന്നതെന്ത്‌, ഈ  പകലുകളിന്ന് 
കേളിരംഗങ്ങൾ ഒരുക്കിടാൻ  
തിടുക്കത്തിൽ ദുർബുദ്ധി ചുവടുകൾ മാറ്റി
ചുറ്റും നാശംവിതയ്ക്കാൻ  
കോലങ്ങൾ കാട്ടി 
വേഷപ്പകർച്ചകളാടുന്നുവോ 

രംഗങ്ങൾ വീണ്ടും  മാറിമറിഞ്ഞു 
യവനിക  
വീണ്ടുമുയർന്നു
പുത്തൻ ചലനങ്ങൾ മെനഞ്ഞുകൊ
ണ്ടിപ്പോൾ 
തിരക്കഥകൾ  നാവിൽ 
അപശ്രുതിയായി 
നേരുകൾ തേടി 
അലയുമ്പോൾ 
പിറവി കൊള്ളുന്നു വീണ്ടുംപുതുവഴിക ൾ. 
 

 

Share :