Archives / May 2020

സജീഷ് ഒ.പി
ഉത്തരങ്ങൾ

മഴ നനഞ്ഞ് മഷി പടർന്ന 

ജീവിതത്തിൻ്റെ ചോദ്യകടലാസിൽ

ബാക്കിയായ ചോദ്യം

പ്രവാസം ?

പ്രതീക്ഷ, പ്രത്യാശ, പ്രതിവിധി, പ്രതിസന്ധി, പ്രഹേളിക, ........

അങ്ങനെ നീളുന്നു

പോയ കാലങ്ങൾ പകർന്ന് നൽകിയ ഉത്തരങ്ങൾ

ഒടുവിലിന്ന് 

മുന്നിൽ പടർന്ന് കൊണ്ടിരിക്കുന്ന ഇരുട്ടിനപ്പുറത്ത് 

ചേർന്ന് നിന്ന ശബ്ദങ്ങളും 

ചേർത്ത് നിർത്തിയ കരങ്ങളും 

എനിക്ക് പുതിയൊരുത്തരം കൂടി തന്നിരിക്കുന്നു..... 

അതിജീവനം...

 

Share :