Archives / May 2020

 സ്വപ്ന അനിൽ
കൂട്ടുകാരി

കൈപിടിച്ചിത്രനാൾ കൂടേ നടന്നിട്ടും 
കൈവിട്ടുപോയൊരാ കൂട്ടുകാരി 

കണ്ണടച്ചാലും അകതാരിലെങ്ങും 
കണ്മണിയാണവൾ കൂട്ടുകാരി 
കരയുവാനാകില്ലെങ്കിലും കണ്ണുനീർ 
കരിമഴയായ് ഒഴുകിടുന്നു. 

കരയും കടന്നുഞാൻ കടലും കടന്നുഞാൻ 
കാതങ്ങൾ താണ്ടുന്നു കൂട്ടുകാരി 

കദനങ്ങളോരോന്നും കവിതയായ്

ചൊല്ലുന്നു കമനീയമാമീ  കളിയരങ്ങിൽ. 


 

Share :