Archives / May 2020

ഷെല്ലി: വിവർത്തനം .അസീം താന്നിമൂട് .)
ഷെല്ലിയുടെ കവിത

നിദ്രയിൽ നിന്നുണർന്ന സിംഹങ്ങളായ്
നിങ്ങൾ വേഗമെഴുന്നേൽ,ക്കജയ്യ മാം
സംഘശക്തിയോടൊത്തൊരുമിക്കുക.

ഉള്ളണച്ചങ്ങുറങ്ങുന്ന വേളയിൽ
നെഞ്ചിലൂർന്ന ഹിമകളാണെന്ന പോ--
ലൊന്നുലഞ്ഞു കളയുക ചങ്ങല.

നിങ്ങളസംഖ്യരാ, ണേറെയസഹ്യരും
നിങ്ങളൊന്നാകിലശുക്കളാണവർ.

Share :