സ്ഥിരംപംക്തി / കവിത

കെ.ജി. സുഷമ
കൂട്ട്

കൂട്ട്...

 

പൊങ്ങച്ചത്തിന്റെ തൊങ്ങലുകൾ കെട്ടാത്ത,

കപടതയുടെ കറ പുരളാത്ത  ഹൃദയ ഭാഷണത്താൽ  സത്യമാണ് സ്നേഹം എന്ന വിശ്വാസം ഓരോ നിമിഷവും ഊട്ടിയുറപ്പിക്കുന്നത്.

 

ഹൃദയം..

 

സ്നേഹത്തിന്റെ വിത്തുകൾ ഒരു മഴപ്പെയ്ത്തിനായ് കാത്തുകിടക്കുന്ന ദാഹിക്കുന്ന മണ്ണ്..

 

മനസ്സ്...

 

മുന്നറിയിപ്പുകളെ അവഗണിച്ച്

നോവും നൊമ്പരങ്ങളും ഏറ്റുവാങ്ങി

വിങ്ങും ഹൃദയത്തെ  ' കേട്ടില്ലല്ലോ നീയ് '

എന്ന സ്നേഹ പരിഭവത്തോടെ നെഞ്ചോടണയ്ക്കുന്ന ഏകാന്തതയിലെ

അദൃശ്യ നിശബ്ദ സാന്നിധ്യം..

 

സൗഹൃദം

 

മുറിവേറ്റ്  വഴി മാറി നടന്നാലും

വഴിയറിയാതെ ഇരുളിലായാലും

പറയാതെ മൗനത്തിലൊളിച്ചാലും

പിൻതുടർന്നെത്തി ചേർത്തണയ്ക്കുന്ന

'കൂടെയുണ്ട് ' എന്ന ഉറപ്പ്..

 

മുറിവ് 

 

സ്നേഹത്തിനു മാത്രം നല്കാൻ കഴിയുന്നത്..

സ്നേഹത്തിന് മാത്രം ഉണക്കാൻ കഴിയുന്നത്..

Share :