സ്ഥിരംപംക്തി / കവിത

നെഫി മാറഞ്ചേരി
ജ്വാല

അപലയല്ല ചപലയല്ല
അഗ്നി ജ്വാലയാണുനീ.

ഭീരുവല്ല ഭാരമല്ല
ഉയിരറിഞ്ഞ ഉറവ് നീ.

ദേവിയല്ല പാപിയല്ല
ലോക ചൈതന്യമേ നീ.

ധീരയാണ് നേരതാണ്
ധർമമെന്നതും നീ.
 

ജനനിയാണ് മനവിയാണ്

ജന്മസാഫല്യമാണ് നീ.


മർമ്മമാണ് കർമമാണ്
 കാവലാണു നീ.

പണയമല്ല പകയുമല്ല
കരുണയാണ് നീ.

പ്രണയമല്ല കാമമല്ല
പ്രതീക്ഷയാണു നീ.

അഴലുമല്ല അടിമയല്ല
അഭിമാനമാണു നീ.i

സഹനമല്ല സതിയുമല്ല
സംഹാരരുദ്രയാണു നീ.

ഇരയുമല്ല കെണിയുമല്ല
ഇതിഹാസമാണു നീ.
 

 

 

 

Share :