മുറിവുകളും മുല്ലപ്പൂക്കളും മൂന്ന്
എന്റെ ഡോർബെല്ല് ശബ്ദിച്ചപ്പോൾ എനിക്ക് ഒരേ സമയം അത്ഭുതവും പിന്നീടൊരു ചിരിയുമാണുണ്ടായത്. ആ ചിരിക്ക് പല അർത്ഥങ്ങളുമുണ്ടു. ഏത് പമ്പര വിഢിയാണ് എന്നെ ബെല്ലടിച്ച് ഉണർത്താൻ രാവിലെ എത്തിയതെന്നും അതിന് അർത്ഥമുണ്ടു. ഗസ്റ്റുകളില്ലാത്ത ഈ വീട്ടിൽ ഒരു ഗസ്റ്റ് എത്തുകയോ?
വാതിൽ തുറന്നപ്പോൾ ഞാൻ ഞെട്ടി. എന്റെ സുഹൃത്ത് - ഇപ്പോൾ വല്ലപ്പോഴും ഫോൺ ബന്ധം മാത്രം . ഒരിക്കലും ഞാൻ അവനെ തീരെ പ്രതീക്ഷിച്ചതേയില്ല. അവന്റെ മുഖം ആകെയൊരു മൂഢ് ഔട്ടമാണ്. എത്രയോ വർഷമായി ഞാൻ അവനെ കാണുന്നു.
നിനക്കെന്താ വേണ്ടത്., കുടിയ്ക്കാൻ .?
'ഒന്നും വേണ്ട.'.
രാവിലെ ഫിറ്റായ മട്ടുണ്ടല്ലേ? പക്ഷേ, ഗന്ധം വരുന്നില്ല. .രാവിലെ പെണ്ണുമ്പിള്ളയുമായി ഉടുക്കി ഇറങ്ങിയതാവുമോ?
ഞാൻ പ്രാതലിന് അടുക്കളയിൽ ചെയ്തു കൊണ്ടിരുന്നതിന്റെ പൂർത്തികരണം നടത്തണമല്ലോ , ഞാൻ അടുക്കളയിലേക്ക് തന്നെ തിരികെ നടന്നു. എന്നോടൊപ്പം അവനും കൂടെ വന്നു. ഒറ്റക്കിരിയ്ക്കാൻ അവന് കഴിയാത്തതു പോലെ. ..
' നീ വീട്ടിൽ നിന്നും എന്തെങ്കിലും കഴിച്ചിട്ടാണോ വന്നത്? '
അവന്നൊന്നും മിണ്ടിയില്ല.
'എങ്കിലൊരു കാര്യം ചെയ്യു . ആ സവാളയൊന്ന് അരിഞ്ഞെടുക്കു. നമുക്കിന്ന് ഒരിമിച്ചാവാം പ്രാതൽ'
ഞാൻ ദോശ ചുട്ടെടുത്തിരുന്നു.
' ഒരു കണക്കിന് നിന്റെ ഏകാന്ത ജീവിതം ഒരു ഭാഗ്യമാണ്.' അവന്റെ വാക്കുകൾ കേട്ട് ഞാനൊന്ന് അവനെ നോക്കി.
" ഞാൻ സവാള അരിഞ്ഞു വെയ്ക്കാം - പക്ഷേ എനിക്കൊന്നും വേണ്ട" അവൻ അങ്ങനെ പറയുക പതിവില്ല. പിന്നെയൊന്നും ഞാൻ ചോദിക്കാനും പോയില്ല.
ങാ ... അവനാരെന്ന് നിങ്ങളോട് പറഞ്ഞില്ല , അല്ലേ
എന്റെ നാട്ടിലെ സുഹൃത്താണ് .ഞങ്ങൾക്ക് സ്കൂൾ തലം മുതലുള്ള ബന്ധം. അവനും അവന്റെ ഭാര്യയും ജോലി സംബന്ധിച്ച് ഈ നഗരത്തിലെത്തി .വളരെ കഷ്ടപ്പെട്ട് ലേശം മണ്ണ് സമ്പാദിച്ച് ,അതിൽ കഠിനാധ്വാനം ചെയ്ത് ഒരു വീടുണ്ടാക്കി ഭാര്യയും രണ്ടു കുട്ടികളുമായി താമസിച്ച് പോകുന്നു. കുറച്ച് നാളായി അപൂർവ്വമായും യാദൃശ്ചികമായും ലൈബ്രറിയിൽ വെച്ച് കാണാറുണ്ടു. ഞങ്ങൾ തമ്മിൽ ഒരു കാര്യത്തിൽ മാത്രമേ രണ്ടു തരത്തിലാകാറുള്ളു. അവന് ചെറിയ തോതിൽ 'സേവ'യുണ്ടു. പക്ഷേ അക്കാര്യം കുട്ടികൾ അറിയരുതെന്ന് അവന് അത്ര നിർബന്ധമുണ്ടു. അതവൻ ഭാര്യയോടും പറഞ്ഞിട്ടുണ്ടു. നിനക്കെന്നെ വഴക്ക് പറയണമെങ്കിൽ ആയിക്കോ .... പക്ഷേ കുട്ടികൾ ഒന്നും മനസിലാക്കരുത്. അവന്റെ ഈ സമീപനത്താൽ ഭാര്യ അവനെ വഴക്കു പറയാറുമില്ല.
ഒരു രണ്ടു മാസത്തിന് മുമ്പ് അവനെ ലൈബ്രറിയിൽ വെച്ച് , കണ്ടപ്പോൾ എന്നോട് പറഞ്ഞത് - വിട്ടു ജോലിക്ക് ഒരാളെ കിട്ടിയേ പറ്റൂവെന്ന ഘട്ടത്തിലാണ് . ഞങ്ങളുടെ ജോലി തിരക്ക് കാരണം വീട്ടു ജോലികൾ പലതും പെന്റിംഗ് ആണ്. അത്തരം പെന്റിംഗ് കാരണം ചില ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലീവെടുത്താണ് വീട്ടിലെ പെന്റിംഗ് വർക്കുകൾ തീർക്കുന്നത്. അത് കാരണം കാര്യമായി ലീവുകളൊന്നും ബാക്കിയില്ലാത്ത അവസ്ഥയുമാണ്. അതു കൊണ്ട് ജോലിക്കൊരാളെ കണ്ടു പിടിച്ചേ തീരുവെന്നാണ് വന്നിരിക്കുന്നത്. ഏതെങ്കിലും സർവ്വീസിൽ നിന്ന് ആളെ കിട്ടുകയാണെങ്കിൽ അറിയിക്കണമെന്നു എന്നേയും ചട്ടം കെട്ടിയിരുന്നു. ഞാൻ വിചാരിച്ചാൽ നടക്കാത്ത കാര്യമാണെന്ന് ഞാൻ അന്നേ പറഞ്ഞിരുന്നു. പിന്നീടെന്നെ വിളിച്ചിരുന്നു ജോലിക്ക് ആളെ കിട്ടിയെന്ന് പറയാൻ.
പിന്നെ അവനെ കാണുന്നതും കേൾക്കുന്നതും ഇന്ന് ഈ രാവിലെ നിങ്ങളൊടൊപ്പവുമാണ്. നിങ്ങളെപ്പോലെ തന്നെ എനിക്കുമറിയില്ല -- ജോലിക്കാരി വന്ന ശേഷമെന്താണുണ്ടായതെന്ന് .
നിങ്ങളോട് അവന്റെ കഥ പറയാൻ -- അവൻ പറയുന്നത് കേൾക്കാൻ ഞാൻ കാതോർത്തിരിക്കവേ -- വീണ്ടും ഡോർ ബെല്ലെടിച്ചു. ഇപ്രാവശ്യം ഞാൻ ശരിക്കും ഞെട്ടി. ധൃതിയിൽ വന്ന് വാതിൽ തുറന്നപ്പോൾ എനിക്ക് പരിചയമില്ലാത്ത, കാണാൻ മോശമല്ലാത്ത ഒരു സ്ത്രീ നില്ക്കുന്നു. എന്നെ കണ്ടപ്പോൾ -" ഏട്ടൻ വന്നോ ?'' ഞാൻ എന്തെങ്കിലും സംസാരിക്കുന്നതിന് മുൻപ് അവൻ അടുക്കളയിൽ നിന്നും വന്നു. അവനെ കണ്ടപ്പോൾ " എന്ത് പണിയാണ് ഏട്ടൻ കാണിച്ചത്? ചേച്ചി ആകെ വിഷമിക്കുകയാ -" ഇത്രയും പറഞ്ഞിട്ട് അവളുടെ കൈയിലിരുന്ന മോബൈലിൽ അവളുടെ "ചേച്ചിയെ " വിളിച്ചു. "ഏട്ടൻ ചേച്ചി പറഞ്ഞിടത്ത് തന്നെയുണ്ടു. "
ചേച്ചിക്ക് സാറിനോട് സംസാരിയ്ക്കാനുണ്ടെന്ന് പറഞ്ഞു മൊബൈൽ എനിക്ക് തന്നു. "പുള്ളി രാവിലെ ആഹാരം കഴിച്ചില്ല - ആഹാരം കൊടുക്കണം -'സേവ' നടത്താൻ അനുവദിക്കരുത് .ഇക്കഴിഞ്ഞ രണ്ടു മൂന്ന് മാസമായി സേവയൊന്നുമില്ലാതെ പോകുകയാണ്. ഞാൻ വല്ലാതെ ഭയന്നു. സേവ തുടങ്ങിയാൽ എല്ലാം ആകെ നാശമാവും ." ഞാൻ ഒ.കെ.പറഞ്ഞു ,മൊബൊൽ തിരികെ അവളെ ഏല്പിച്ചു. അവൾ അവളുടെ ചേച്ചിയുമായി സംസാരിച്ചു. വീണ്ടും അവൾ മൊബേൽ എനിക്ക് നീട്ടി- അപ്പുറത്ത് നിന്നും ," ഉച്ചക്ക് രണ്ടു പേരുടെയും ആഹാരം ഇവിടെ നിന്നാണ് - ഉച്ചക്ക് വീട്ടിലെത്തണം -" എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു . ഞാൻ മൊബേൽ അവളെ ഏല്പിച്ചു. .ഞങ്ങളോട് യാത്ര ചോദിച്ചു അവൾ തിരികെ പോയി.
ഞാൻ അവനെ നോക്കി - അവന് നേരത്തെക്കാളും വ്യത്യാസം വന്ന് തുടങ്ങി, ആ മൂകതയൊന്ന് മാറിത്തുടങ്ങി. എന്നോടൊപ്പം അവനും പ്രാതൽ കഴിക്കാൻ തുടങ്ങവേ, അവൻ ഓരോന്നായി പറയാൻ തുടങ്ങി.
ഏറെ നാളുകൾക്ക് ശേഷം എന്നിലെ ഏകാന്തത കൊഴിഞ്ഞ് പോകുന്നതു് പോലെ -- എന്നിൽ ഗൃഹാതുരത്വം ഓടിക്കയറി വന്നത് പോലെ. ഒട്ടും പ്രതീക്ഷിയ്ക്കാതെ വീണു കിട്ടിയ ആ ദിവസം ഘോഷിക്കാൻ ഞാനറിയാതെ എന്റെ മനസ് വെമ്പൽ കൊള്ളുന്നു. ... ഉച്ചക്ക് അവനോടൊപ്പം പോയി വന്നിട്ട് എല്ലാ വിശേഷങ്ങളും നിങ്ങളോട് ഇന്ന് രാത്രി തന്നെ പറയാം. ...ഉറപ്പ്. ....
(തുടരും)