സ്ഥിരംപംക്തി / ലേഖന൦

ജീഷ്മ മോഹൻദാസ് പ്രസിദ്ധീകരണവിഭാഗം ആര്യവൈദ്യശാല, കോട്ടയ്ക്കൽ
മദ്ധ്യകാല ഭാരതത്തിലെ ഭക്തിപ്രസ്ഥാനവും തുഞ്ചത്ത് എഴുത്തച്ഛനും

ഭാരതത്തിന്റെ സാംസ്കാരികചരിത്രത്തിൽ ഭക്തിപ്രസ്ഥാനത്തിന് വലിയൊരു സ്ഥാനമുണ്ട്. സാമാന്വ്യേന പറഞ്ഞാൽ പൊതുവർഷം 8-ാം നൂറ്റാണ്ടു മുതൽ 17-ാം നൂറ്റാണ്ടുവരെ ഭക്തി പ്രസ്ഥാനത്തിന് സ്വാധീനം ഉണ്ടായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ ദേശഭാഷകളുടെ ആവിർഭാവം മുതൽ 17-ാം നൂറ്റാണ്ടിൽ പാശ്ചാത്യരുടെ ആഗമനം വരെയുള്ള കാലത്തെയാണ് മദ്ധ്യകാലം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. രണ്ട് സവിശേഷതകളടങ്ങിയ കാലഘട്ടമാണ് മദ്ധ്യകാലം. ഒന്ന് പ്രാദേശിക ഭാഷകളുടെ വളർച്ച, അതത് ദേശസംസ്കാരങ്ങളെ തനിമയോടെ പ്രദർശിപ്പിച്ചു. രണ്ട് ഇതുവരെ സമൂഹത്തിലെ മേല്പടിയിലുള്ളവർക്ക് മാത്രം അവകാശപ്പെട്ടിരുന്ന സംസ്കൃതവരേണ്യ സംസ്കൃതി കീഴാളരിലേയ്ക്ക് ഒഴുകിയെത്തി. ഭക്തി ആയിരുന്നു കീഴാളരിലേയ്ക്ക് ഈ സംസ്കൃതിയെ സംക്രമിപ്പിച്ചത്. ഭക്തിപ്രസ്ഥാനം പ്രാരംഭ ദശയിൽ അരികുവത്കരിക്കപ്പെട്ടവരുടെ വിമോചന മന്ത്രമായിരുന്നു.

പൊതുവർഷത്തിന്റെ ആദ്യത്തെ പത്തുനൂറ്റാണ്ടുകളിൽ സംസ്കൃതത്തിനായിരുന്നു സമൂഹത്തിൽ മേൽക്കെ. സ്ത്രീകളും കീഴെത്തട്ടിലുള്ളവരും സംസാരിച്ചിരുന്നത് അതത് നാട്ടിലെ നാടോടി ഭാഷയായിരുന്നു. ശാകുന്തളത്തിൽ ദുഷ്യന്തൻ സംസാരിക്കുന്നത് സംസ്കൃതം; ശകുന്തള പ്രാകൃതം. ഇരുവർക്കും പരസ്പരം മനസ്സിലാകുന്നുമുണ്ട്. ഈ ഭാഷാസംവിധാനത്തിന് പത്താം നൂറ്റാണ്ടോടെ വിള്ളൽ വീണു. പ്രാകൃതങ്ങൾ വളർന്ന് സ്വത്വം പ്രാപിച്ച് സ്വത്രന്തഭാഷകളായി.

ഇന്ന് ഇന്ത്യയിൽ കാണുന്ന ഭാഷാവൈവിധ്യം അങ്ങനെയുണ്ടായതാണ്. പുതുതായി രൂപംപൂണ്ട ഭാഷകൾ സംസ്കൃതത്തെ ഉപേക്ഷിച്ചു; എന്നാൽ പുതുഭാഷയെ സമ്പന്നമാക്കാൻ സംസ്കൃത ത്തിലെ കൃതികളെ പരിഭാഷപ്പെടുത്തി. അതോടെ ഭൂരിപക്ഷം വരുന്ന കീഴാളസമൂഹത്തിന് സംസ്കൃത കൃതികൾ ഉൾക്കൊള്ളാൻ അവസരം ലഭിച്ചു. മിക്ക ഭാഷകളിലേയ്ക്കും ആദ്യം മൊഴി - മാറ്റം ചെയ്തത് രാമായണമായിരുന്നു.

നമുക്കിന്ന് സങ്കലിപ്പിക്കാൻ സാധിക്കുന്നതിനേക്കാൾ അധികമായിരുന്നു, ഈ പുതിയ മേഖല യിലേയ്ക്ക് കീഴാളരുടെ തള്ളിക്കയറ്റം. കർണ്ണാടകത്തിൽ പതിനൊന്ന് - പന്ത്രണ്ട് നൂറ്റാണ്ടുക ളിൽ മഹാപ്രസ്ഥാനമായി മാറിയ ബസവേശ്വരന്റെ നേതൃത്വത്തിലുള്ള വീരശൈവപ്രസ്ഥാനം ഈ പ്രവണതയുടെ തുടക്കമായിരുന്നു. ലളിതഭാഷയിലുള്ള വചനങ്ങളാണ് അവർ പാടിയത്. ചുരുങ്ങിയ കാലം കൊണ്ട് എഴുന്നൂറോളം കവികൾ ഉണ്ടായി, അക്കൂട്ടത്തിൽ മൂപ്പത് പേർ - സ്ത്രീകൾ, അധികം പേരും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരായിരുന്നു. അടുത്ത രണ്ട് മൂന്ന് നൂറ്റാണ്ടുകളിൽ ഈ പ്രവണത വർദ്ധിച്ചു.

 പട്ടാമ്പി ചിത്താർ (പാമ്പാട്ടി), ചന്നിയ (ചെരുപ്പുക്കുത്തി), നാമദേവ് (തുന്നൽക്കാരൻ), ഗോറ (കുശവൻ), കബീർ (നെയ്ത്ത്തുക്കാരൻ), തുക്കാറാം, സൂർദാസ് തുടങ്ങി അനേകർ ആദ്യമായി അറിവിന്റെ വെളിച്ചം കാണുകയും മറ്റുള്ളവർക്ക് അതു പകർന്നു കൊടുക്കയും ചെയ്തു. -

ഈ പുതിയ വിഭാഗത്തെ ആകർഷിക്കുന്നതിന് ഭക്തിപ്രധാനപ്പെട്ട ഉപാധിയായി. അങ്ങനെയാണ് - വാത്മീകിരാമായണത്തിന് പകരം സംസ്കൃതത്തിൽ തന്നെ 14-ാം നൂറ്റാണ്ടോടെ അദ്ധ്യാത്മ- രാമായണം ഉണ്ടായത്. ഭാരതീയമായ ഈ പൊതു പശ്ചാത്തലത്തിലാണ് മലയാളത്തിൽ തുഞ്ച - ത്തെഴുത്തച്ഛന്റെ സംഭാവന വിലയിരുത്തേണ്ടത്. മലയാളഭാഷയ്ക്ക് പുതിയൊരു ശക്തിപകരുകയും - മലയാളിക്ക് നവീനമായൊരു ഭാവുകത്വം നിർമ്മിക്കുകയും ചെയ്തതോടൊപ്പം തന്നെ കീഴാള - വർഗ്ഗത്തെ പൊതുധാരയിലേയ്ക്ക് ഉയർത്തുകയും ചെയ്തു, എഴുത്തച്ഛൻ.

 

 

Share :