എഡിറ്റോറിയൽ  / 

മുല്ലശ്ശേരി
ലഹരി വിരുദ്ധ ക്യാമ്പയിൻ

ലഹരി വിരുദ്ധ ക്യാമ്പയിൻ ഈ ഗാന്ധിജയന്തി ദിവസമായ ഒക്ടോബർ 2 ന്‌ സർക്കാറിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പോരാട്ടത്തിന് തുടക്കമിട്ടുവല്ലോ 

.   ലഹരിക്കെതിരെ നല്ല രീതിയിൽ ജനങ്ങളെ അണിനിരത്തണമെങ്കിൽ എല്ലാ പേരുടെയും സഹകരണം കൂടിയേ തീരൂ . ഇത്തരം പ്രചാരണങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാകുമ്പോൾ കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസിലാക്കാൻ കഴിയും. ലഹരി കച്ചവടം നടത്തുന്നവർ പ്രധാനമായും ലക്ഷ്യമിടുന്നത് സ്കൂൾ കുട്ടികളെയാണ്. കുട്ടികൾക്ക് സൗജന്യമായി ലഹരി നൽകി അവരെ അടിമയാക്കി പിന്നീട് അവരെ കച്ചവടത്തിന്റെ ഇടനിലക്കാരാക്കി പോലും ഉപയോഗിക്കുന്നതായി പോലീസ് റിപ്പോർട്ടുണ്ടു

     . ലഹരി വിരുദ്ധക്യാമ്പയിന്റെ ഭാഗമായി ലഹരിമുക്ത ക്യാപസ് കൂടി രൂപപ്പെടണമെന്ന് കരുതുന്നവരുടെ ഒരു കൂട്ടായ്മയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

   അതിന്റെ ഭാഗമായി മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ( ഡോക്ടർ ) ജിജിമോൻ കെ. തോമസുമയി ആ കോളേജിലെ തന്നെ മുൻ വിദ്യാർത്ഥികൂടിയായ നേഹ ഡി.തമ്പാൻ സംസാരിക്കുന്നു........

മുല്ലശ്ശേരി

എഡിറ്റർ

Share :