എഡിറ്റോറിയൽ  / 

മുല്ലശ്ശേരി
മാർ ഇവാനിയോസ് കോളേജ്

മാർ ഇവാനിയോസ് കോളേജ് 

തലസ്ഥാനത്ത് മാത്രമല്ല കേരളത്തിലെ തന്നെ പ്രമുഖ കോളെജികളിൽ ഒന്നാണ്  മാർ  ഇവാനിയോസ് കോളേജ്.

 1949 മുതൽ 2021 വരെയുള്ള പൂർവ വിദ്യാർത്ഥികൾ ഈ ഒക്ടോബർ മാസം 24-ന് കോളേജിൽ തിരിച്ചെത്തുന്നു. ...

 തീർച്ചയായും ഇതൊരു ചരിത്രമാണ്. ജീവിതത്തിന്റെ വിവിധ തുറകളിൽ എത്തിപ്പെട്ടവർ സ്വന്തം തറവാടിലേയ്ക്കുള്ള തിരിച്ച് വരവ് കൂടിയാണ്' ഈ ഒക്ടോബർ  24 സാക്ഷ്യപ്പെടുത്തുന്നത്‌.

കോളേജിലെ പൂർവ വിദ്യാർത്ഥിയായ ഞാനും അക്കൂട്ടത്തിൽ അണിചേരും.....  കൂടുതൽ അക്കാര്യങ്ങൾ എഴുതി ഇവിടെ ആവർത്തിക്കുന്നില്ല

  ഇക്കഴിഞ്ഞ നാൾ മേഴ്സി ടീച്ചറെ കണ്ടപ്പോൾ ഇക്കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു.  1966 മുതൽ 1999- വരെ ടീച്ചർ പഠിപ്പിച്ച വിദ്യാർത്ഥികളെ കാണാൻ അവർക്ക് വല്ലാത്ത വ്യഗ്രതയുള്ളതായി എനിക്ക് തോന്നി.    മൂന്നാഴ്ച മുമ്പ് 1970- ബാച്ചിലുള്ള രണ്ടു വിദ്യാർത്ഥികൾ യു.കെ.യിൽ നിന്നുംടീച്ചറെ കാണാൻ വന്ന സന്തോഷം അവർ മറച്ച് വെച്ചുമില്ല.  കൂട്ടത്തിൽ ടീച്ചർ പ്രീ ഡിഗ്രിക്കും ബി.എസ് സി ബോട്ടണിക്കും പഠിപ്പിക്കുകയും ഇംഗ്ലീഷിൽ പി.ജിയും ഡോക്ടറേറ്റ് ഉൾപ്പെടെ കരസ്ഥമാക്കി ഇതേ കോളേജിൽ തന്നെഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ അദ്ധ്യാപകനാകുകയും ചെയ്ത  എബ്രഹാം ജോസഫ് സാറിനെ കുറിച്ചും സംസാരിച്ചു.   അകാലത്തിൽ അന്തരിച്ച അദ്ദേഹത്തിന്റെ ഓർമ്മകൾ ഇന്നും ടീച്ചർക്ക് ദുഃഖമുള്ളതായി എനിക്ക് അനുഭവപ്പെട്ടു.

Dr.Abraham Joseph

 

Mercy Teacher 

അന്ന് (ഒക്ടോബർ 24 ന്) ഉച്ചക്ക് 12 മണിയോടെ തന്റെ  വിദ്യാർത്ഥികളെ കാണാൻ -- അനാരോഗ്യം  വകവെക്കാതെ ടീച്ചർ എത്തും.....

 ഇപ്പോൾ കോളെജിലുള്ള കെമിസ്ട്രി ഡിപ്പാർട്ട്മെന്റിലെ HO.D ആയ സുജൂ ജോസഫ് സാറും ഇപ്പോഴത്തെ വൈസ് പ്രിൻസിപ്പാളായ ഷെർളി സ്റ്റുവർട്ട് ടീച്ചറും (നമ്മുടെ പഴയ സ്റ്റുവർട്ട് സാറിന്റെ മോൾ തന്നെ ) പൂർവ വിദ്യാർത്ഥികളായ നമ്മെ സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. നമ്മെ പലരേയും ആദ്യമായിട്ടാണ് അവർ കാണുന്നത് തന്നെ. എങ്കിൽ കൂടി തറവാട്ടിൽ എത്തുന്നവരെ ഇളം തലമുറക്കാരായ ഇവർ ഇക്കഴിഞ്ഞ ദിവസങ്ങളിൽ തറവാട് കാരണവരെപ്പോലെ ഒരിടത്തും ഒരു കുറവും ഉണ്ടാകാതിരിക്കാൻ ഓടി നടക്കുന്നു......

DR.  Sherly Stewart Teacher                                                                     

   Suju  Sir

 

മുല്ലശ്ശേരി

എഡിറ്റർ

21-10 -2022

 

Share :