കല  / നാടകം

ബാബുകുഴിമറ്റം .
കുതിച്ചുയരാൻ വെമ്പുന്ന'ഇന്ത്യൻ തിയേറ്റർ വിങ്സ് '

ന്യൂജെൻ പ്രതിഭകളിൽ നമ്മുടെ സാംസ്കാരിക ഭാവി സുരക്ഷിതമായിരിക്കുമെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു....

മലയാള സിനിമയും സാഹിത്യവും ഇതോടകം തന്നെ അതു വ്യക്തമാക്കിക്കഴിഞ്ഞു .

അല്പം മടിച്ചു നിന്നിരുന്ന നാടക രംഗവും ഇതാ  ചിറകടിച്ച് തുടങ്ങിയിരിക്കുന്നു .

സ്വന്തം ഇല്ലം വിട്ടെറിഞ്ഞ് നാടക ഗവേഷകനായി തീയേറ്ററിലെത്തിയ എന്റെ യുവസുഹൃത്ത് പാലക്കാട്ടുകാരനായ രതീഷ് കൃഷ്ണയും സുഹൃത്തുക്കളും ചേർന്നു രൂപപ്പെടുത്തിയ  -

' ഇന്ത്യൻ തിയേറ്റർ വിങ്സ് ' 

എന്ന നാടക കൂട്ടായ്മയുടെ ആദ്യ  പരീക്ഷണം  തന്നെ വലിയൊരു കണ്ടെത്തലും  വിജയവുമായിരുന്നു  ;

അയ്യപ്പപണിക്കരുടെ ' യേശുവിന്റെ കഥ ' എന്ന കവിതയ്ക്കു നൽകിയ നാടക രൂപം :

'  ഞങ്ങൾ മറിയമാർ  '  .

നമ്മുടെ സാംസ്കാരിക രംഗത്തെ നിതാന്തജാഗ്രതയോടെ നിരീക്ഷിക്കുന്ന -

ഇന്ത്യൻ കവിതയുടെ അഭിമാനമായ കവി സച്ചിദാനന്ദന്റെ  ശ്രദ്ധ തുടക്കത്തിൽ തന്നെ നേടിയെടുത്ത മേല്പടി കൂട്ടായ്മ - 

വീണ്ടും വലിയ വലിയ ചുവടു വെയ്പ്പുകൾക്കായി ഇപ്പോൾ വേദിയൊരുക്കങ്ങൾ നടത്തിത്തുടങ്ങിയിരിക്കുന്നു .

ആയതിലേക്ക് ബഹു: മുൻ അംബാസഡർ ശ്രീ ടി.പി. ശ്രീനിവാസൻ ചെയറ്മാൻ ആയി   9 പേരടങ്ങുന്ന ഒരു കോർ കമ്മിറ്റിക്ക് രൂപം നൽകിയതായും അക്കാര്യം സുഹൃത്തുക്കളെ അറിയിക്കുന്നു . 

 

1) ബഹു: മുൻ അംബാസഡർ ശ്രീ ടി.പി. ശ്രീനിവാസൻ .

2) കാനായി കുഞ്ഞിരാമൻ

3 ) ഡോ: ബി.ഇക്ബാൽ .

4 ) എം.ജി. ശശിഭൂഷൺ.

5 ) ടി .ഡി . രാമകൃഷ്ണൻ

6 ) സജിത ശങ്കർ

7 ) സി .അശോകൻ

8 ) കെ. മനോജ്കുമാർ .

9 )ബാബുകുഴിമറ്റം .

Share :