സ്ഥിരംപംക്തി / കവിത

ജയപ്രകാശ് എറവ്.
 ചുരുക്കം ചിലർ.

എത്ര പേരുണ്ടായാലും
ചുരുക്കം ചിലരിലേക്ക്
അറിയാതെ തന്നെ മനസ്സ് ഉറപ്പിയ്ക്കും.
പിന്നീടുള്ള നാളുകൾ
അവരുടെ ജീവിതം
ചിരി,
വർത്തമാനങ്ങൾ,
പ്രതിഷേധങ്ങൾ,
ശുതുക്കൾ,
മിത്രങ്ങൾ,
അങ്ങനെ ഒരുപാട് കഥകളിലൂടെ
ദിവസങ്ങൾ, ആഴ്ചകൾ , മാസങ്ങൾ വർഷങ്ങൾ പിന്നീട്ട് ജീവിയ്ക്കും.
ലോകം എത്ര സുന്ദരമനോഹരമെന്ന് വെറുതെ തീർച്ചപ്പെടുത്തും.
ചുരുക്കം ചിലർ ,
ഓർമയിൽ പോലും കടന്ന് വരാറില്ല.
അവർ ജീവിച്ചിരിപ്പുണ്ടെന്നാലും
അവരെ കുറിച്ച് വ്യാകുലപ്പെടാനൊ
ഒരു വരി പോലും എഴുതുവാനൊ
മനസ്സ് മടിക്കും.
വാക്കുകൾ നിശ്ശബ്ദമായ് മനസ്സിൽ കിടക്കും...!
ചുരുക്കം ചിലർ,
നേർക്കുനേർ കണ്ടാലും
വേറെയെതോ ഭൂഖണ്ഡത്തിലകപ്പെട്ട പ്രാകൃതരെ പോലെ .
കണ്ണുകൾ വറ്റിവരണ്ട തടാകം പോലെ,
വിണ്ട് കീറിയ ചുണ്ടുകൾ
ഒട്ടിയ കവിൾ
കറതീർത്ത പല്ലുകൾ
മാംസമെല്ലാം ഊർന്നിറങ്ങി പോയ
ദയനീയത.
ഞാനിങ്ങനെയൊക്കെയായ് കാണുന്നു.
എത്രയെത്ര വേഷം കെട്ടിന്നുള്ളിൽ കുരുങ്ങി കിടപ്പതു ഇജ്ജീവിതം .
ആരെയൊക്കെയൊ തൃപ്തിപ്പെടുത്താൻ
ഞാനിതാ നിരന്തരം വേഷമണിയുന്നു.

 

Share :