സ്ഥിരംപംക്തി / കവിത

ഇന്ദുലേഖ വയലാർ
സൽഗുണയുടെ ഉറക്കപ്പിച്ചുകൾ

ദൂരെ പച്ചിലപൊതിഞ്ഞ,

മരച്ചില്ലകളിൽ കുഞ്ഞുകാറ്റൊ-

ന്നടിയ്ക്കവേ,

കണ്ണിണകൾ മെല്ലെയടഞ്ഞു.

നേർത്തുനേർത്തുപോയി കാഴ്ച.

 

ചുറ്റും ഞരക്കവും, വേദനകളും,

ദീർഘനിശ്വാസങ്ങളും,

എന്നെ പൊതിഞ്ഞുറക്കവും.

കൂവുന്നതും, വിളിച്ചു പുലമ്പുന്നതും,

ഉറക്കപ്പിച്ചു  പറയുന്ന സൽഗുണ.

 

സത്യത്തിൽ സ്വപ്നത്തിൻ

കൂട്ടുകാരി.

 

 

Share :