സ്ഥിരംപംക്തി / കവിത

    ശുഭ പട്ടേരിൽ,
വീണ്ടും കണ്ടുമുട്ടാം

സ്‌മൃതികളിൽ നനുത്ത മഴയുടെ മൃദുസംഗീതം ബാക്കി നിൽക്കേ..

കാമുകി തൻ പരിവേഷവുമായി

നിൽക്കും സായം സന്ധ്യേ...

നിന്നിൽ നീളും ഈ ഒറ്റയടിപ്പാത

തീരുവോളം..

നമുക്കായ് ആത്മാവിൽ കുറിച്ച

ചിത്രം ഞാൻ വരച്ചെടുക്കുന്നു..

മനതാരിൽ നിറയുന്ന കുളിരും

ഇഷ്ടവസന്തവും നഷ്ടസ്വപ്നങ്ങളും പരസ്പരം പങ്കുവെച്ചുകൊണ്ട് ...

പ്രണയസുഗന്ധമായ് തലോടി കടന്നുപോo ഇളം കാറ്റിനെ മാറോട് ചേർത്തുകൊണ്ട് ...

ഇരു ഹൃദയത്തിൻ സ്പന്ദനം തൊട്ടറിഞ്ഞ വഴി തെറ്റിയ യാത്രികരെപ്പോൽ....

ഒടുവിലെൻ മിഴിത്തുമ്പിലെ കുങ്കുമപൊട്ടായ് മറയും പ്രതീക്ഷകൾക്ക് മുന വെച്ച്

പിന്തിരിയുമ്പോൾ...

കണ്ണുകൾ കൊണ്ട് കഥ പറയാതെ ..

ഒരു വാക്കിന്റെ പോലും ആവശ്യമില്ലാതെ ..

"വീണ്ടും കണ്ടുമുട്ടാം" എന്ന

മൗന സംഗീതം കവിതകളായി

എന്നിൽ പിറവിയെടുക്കുമെന്ന്

ഹൃദയം  ഉരുവിട്ടു കൊണ്ടേയിരുന്നു......

                     

Share :