Image

നോവൽ  

 

        (ഒന്ന് മുതൽ ആറുവരെ  archives ജനുവരി 2019ലും ഏഴു മുതൽ പത്ത് വരെ archives ഫെബ്രുവരി 2019- ലും പതിനൊന്ന് മുതൽ 14 വരെ archives മാർച്ച് 2019 ലും വായിക്കാം)
         
    അവൻ തുടർന്നു- '' എനിക്ക് ജോലി കിട്ടി.ഉടൻ തന്നെ ജോലിക്ക് ചേരണം -അത് കൊണ്ടാണ് നിന്റെ കൈയിൽ ഇവ കൊടുത്തു വിടുന്നത് എന്ന് അവരോട് പറയണം''

   ''ജോലി കിട്ടിയത് സത്യം തന്നെയാണോ?'' ഞാൻ അവനോട് ചോദിച്ചു.

  '' സത്യമാണ്  , ഇനി എനിക്ക് ജോലി ഇല്ലാതെ ജീവിക്കാൻ  കഴിയില്ലെല്ലോ ഇപ്പോൾ തന്നെ ജോലി ചെയ്താണ് ഞാൻ ഹോസ്റ്റലിലെ ഫീസ് പോലും കെട്ടുന്നത്. '' 
അവൻ പറഞ്ഞു. 

''എന്നും വൈകന്നേരം ഞാൻ പോകുന്നത് ജോലിക്കാണ് - ആ ഹോൾസെയിൽ കടയിൽ . അവിടത്തെ അക്കൗണ്ടന്റ് എനിക്ക് കണക്കെഴുതാൻ പഠിപ്പിച്ച് തന്നു. അവിടത്തെ കണക്കുകൾ ഞാൻ തന്നെയാണ് എഴുതിക്കൊടുങ്ങുന്നത്. തീരാത്ത ജോലികൾ ഞാൻ കൊണ്ട് വന്ന് റൂമി യിരുന്നു് ചെയ്തു തീർക്കും.  അവരുടെ കെയർ ഓഫിൽ തന്നെയാണ് അവരുടെ  ബന്ധുക്കൾ നടത്തുന്ന വലിയൊരു ടയർ കമ്പനിയിൽ ജോലി ശരിയായത്. അടുത്ത ദിവസം തന്നെ അവിടെ പോയി ജോലിക്ക് ജോയിൻ ചെയ്യണം. അത് കൊണ്ട് നാളെ തന്നെ ഇവിടം വിടുകയാണ്. ഇവിടത്തെ സാലറിയെല്ലാം കഴിഞ്ഞ ദിവസം തന്നെ അവർ തന്ന് തീർത്തു .കുറെ  രൂപാ ഇവരിൽ നിന്നും സാലറി അഡ്വാൻസ് വാങ്ങി .അത് ടയർ കമ്പനിയിൽ നിന്നും സാലറി കിട്ടുമ്പോൾ മടക്കിക്കൊടുത്താൽ മതി.''  ഒരല്പനേരം നിറുത്തിയിട്ട് അവൻ വീണ്ടും പറഞ്ഞു് തുടങ്ങി. 
ആ ബാഗിലുള്ളത് വീട്ടിലുള്ളവർക്കെല്ലാമുള്ള ഡ്രസ്സുകളാണ്.  അവരുടെ വിശേഷങ്ങൾ അവിടെ പോയ ശേഷം നീ എനിക്ക് എഴുതി അറിയിക്കണം. __ ഈ ഹോൾസെയിൽ കടയുടെ കെയർ ഓഫിൽ എനിക്ക് കത്തെഴുതിയാൽ മതി. ഈ കടയിൽ നിന്നുമുള്ള ആളുകൾ അവിടെ വരുമ്പോൾ എന്റെ കത്തുകൾ കൂടി കൊണ്ട് വന്ന് തരും. ഞാൻ അക്കാര്യം അവരോട് പറഞ്ഞ് ഏർപ്പാടാക്കിയിട്ടുണ്ടു. ''
എല്ലാം ഞാൻ കേട്ടു .

   '' നീ തന്നെ നേരിട്ട് ബാഗ് അവർക്ക് കൊടുത്തു  യാത്ര ചോദിച്ചു ജോലിക്ക് ജോയിൻ ചെയ്യുന്നതല്ലേ ഉചിതം" ഞാൻ ചോദിച്ചു.

     അവൻ മറുപടി പറയാതെ എന്നെ നോക്കി. അവന്റെ കണ്ണുകൾ നിറഞ്ഞുവോ?

      പിന്നെയൊന്നും അവൻ പറഞ്ഞില്ല. പക്ഷേ അവന് എന്തെക്കെയോ വീണ്ടും  എന്നോട് പറയാനുണ്ടെന്ന് അന്നെനിക്ക് തോന്നി.

          
         ഞാൻ മഗിന്റെ നാട്ടിലെത്തി. എന്റെ കൈയിൽ അവൻ വരച്ച് കുറിച്ച് തന്ന ലോക്കേഷൻ പ്ലാനുണ്ടു. വളരെ കൃത്യമായിട്ടാണ് അവൻ എല്ലാം വിസ്തരിച്ച് കുറിച്ചിരിക്കുന്നത്. ആരോടും ഒന്നും ചോദിക്കേണ്ടി വന്നില്ല. .....
'' ആ വളവ് തിരിഞ്ഞാൽ ഇടത് ഭാഗത്ത് ആദ്യം കാണുന്ന വീട്'' - കൃത്യമായി ഞാൻ ആ വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് മുറ്റത്ത് കയറി ആകെയൊന്ന് നോക്കി. മുൻവശത്തുള്ള ''ഈസി ചെയറിൽ '' അവൻ പറഞ്ഞ ആ മനുഷ്യനെ കണ്ടില്ല. അറിയാതെ എന്റെ മനസ്സൊന്ന് വിങ്ങി. ഒരു നിമിഷം ഞാൻ സ്തംഭിച്ചു നിന്നു പോയി. 
 അകത്തെ മുറിയിൽ നിന്നും ഇറങ്ങി വന്ന്  ആ മനുഷ്യൻ ഈസി ചെയറിൽ ഇരിക്കന്നത് വരെ ഞാൻ അങ്ങനെ നിന്നു.  ഈസി ചെയറിൽ ഇരുന്ന ശേഷം എന്നെ കൈയ്കാട്ടി വിളിച്ചു. ഞാൻ അടുത്തെത്തി . എന്നെ സൂക്ഷിച്ച് നോക്കിയിട്ട് , ''അവൻ എത്തിയില്ല. അടുത്ത ദിവസം വരും' '

(തുടരും)

Leave a Comments

Image

ഈ പംക്തി ലോകത്ത് ഏത് കോണിലും ജീവിക്കുന്ന മലയാളികള്‍ക്ക് മാത്രമുള്ളതാണ്. ഇങ്ങനെയൊരു പംക്തി ഒരുക്കാന്‍ കാരണം നല്ലൊരു ജീവിതത്തിന് വേണ്ടിയാണ് അവര്‍ ലോകത്തിന്‍റെ ഓരോ കോണിലും ഓടി നടക്കുന്നത്. മാറി മാറി വരുന്ന സാമൂഹ്യ ചുറ്റുപാടുകളില്‍ പോലും അവര്‍ക്ക് ഓട്ടം നിറുത്താന്‍ ആവുന്നില്ല. എങ്കില്‍ നാട്ടിലും മറുനാട്ടിലും ഉള്ളവര്‍ക്കുവേണ്ടി കണ്ണാടി മാഗസിനിലൂടെ" ഒരു കൂട്ടായ്മ ഒരുക്കിയെടുക്കാനുള്ള ശ്രമമാണ്. - ഒരുമിച്ച് നാം ഓണം ഘോഷിക്കുന്നതുപോലെ. അതിന് സാദ്ധ്യമായെങ്കില്‍ എന്‍റെ പ്രയത്നം സഫലമായി. ഈ പംക്തിയില്‍ ആദ്യമായി എഴുതുന്നത് രണ്ടു പേരാണ്. എന്‍റെ സുഹൃത്തും കോളേജ് മെറ്റുമായി ശ്രീ. എം.സി. ജോസഫും . (മാറാട്ടുകുളം ചാക്കോ ജോസഫ്) മറ്റൊന്ന് മറ്റൊരു സുഹൃത്തായ ശ്രീ. രാജീവ് രാജേന്ദ്രനും