Archives / October 2017

രാജലക്ഷ്മി
ഓർമ്മക്കുറിപ്പ്

മാമന്റെ ഓർമ്മക്കുറിപ്പ് പല തവണ എഴുതിയിട്ടുണ്ട്.ഇനിയും എഴുതേണ്ടിയും വരും. ജീവിച്ചിരുന്ന മാമൻ എന്നിൽ ചെല്ലത്തിയിട്ടുള്ള സ്വാധീനം അത്രവലുതാണ്.എന്റെ കലാജീവിതം മാമൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. സാധകം ചെയ്യിപ്പിച്ചും ,പാട്ടിലെ തെറ്റുകുറ്റങ്ങൾ പറഞ്ഞ്മനസ്സിലാക്കിപ്പിച്ചും തന്ന ഒരു ഗുരുകൂടിയാണ് അമ്മാവൻ. അതുകൊണ്ടു തന്നെ ആ വേർപാട് ഉൾക്കൊള്ളാൻ എനിക്ക് ഇന്നും പൂർണ്ണമായും കഴിഞ്ഞിട്ടില്ല.

എനിക്ക് ഓർമ്മയായ കാലം മുതൽ മാമന്റ ലളിതമായ ജീവിതം എന്നെ ആകർച്ചിട്ടണ്ട്. ആ ലാളിത്യംമാറ്റാരിലും ഞാൻ കണ്ടിട്ടില്ല. ഞങ്ങളെയുംകൂട്ടി യാത്രക്ക്പോകുമ്പോൾ മാമന്റ സുഹന്തുക്കളെ ഞങ്ങൾക്കു പരിചയപ്പെടുത്തി തരും.ഒരു വേർതിരിവ് ആരിലും കാട്ടുകയില്ല..

കവി.എ.അയ്യ പ്പൻ, ഞങ്ങൾക്ക് അദ്ദേഹത്തിന്റെ കവിതയോടൊപ്പം തന്നിട്ട് പോയത് എന്താണെന്ന ചോദ്യം ഞാൻ പലപ്പോഴും സ്വയംചോദിച്ചിട്ടുണ്ട്.ആ ചോദ്യവും അതിന്റെഉത്തരവുമാണ് എന്നും എന്റെ വഴികാട്ടി.

Share :