Archives / October 2017

ശ്രീലയ സത്യൻ
ബാല്യം -കൗമാരം –സ്വപ്നം

സോഷ്യൽ മീഡിയ എനിക്ക് നൽകിയ രണ്ടു മോളുണ്ട് ,അതിൽ ഒരു മോളാണ് ബാല്യം കൗമാരം ,സ്വപ്നം എന്നതിലെ ആദ്യ രചയിതാവ് ഇനിയെല്ലാം മോള് തന്നെ പറയട്ടെ -

ഞാൻ ശ്രീലയസത്യൻ ഇപ്പോൾ നാലാം ക്ളാസിൽ ചണ്ഡീഗഢ് സെക്ട്ടെർ കേന്ദ്രീയവിദ്യാലയത്തിൽ പഠിക്കുന്നു കേരളത്തിൽ പാലക്കാട് ജില്ലയിൽ ചെറിയ ഒരു ഗ്രാമമാണ് എന്റെ ജന്മസ്ഥലം .ഐർഫോസിൽ ഉദ്യോഗസ്ഥനായതുകൊണ്ടു അച്ഛന്റെ ജോലിസ്ഥലമാണ് അമ്മയുടെയും ചേട്ടന്റെയും എന്റെയും സ്ഥലം .സ്ഥലം മാറ്റം വരുമ്പോൾ ഞങ്ങൾക്ക് പുതിയ സ്ഥലങ്ങളും പുതിയ കൂട്ടുകാരെയും കിട്ടും ഒരോ മൂന്നു വർഷം കൂടുമ്പോഴും സ്ഥലം മാറ്റമുണ്ടാവും . കേരളം വിട്ട് ആദ്യം ഞാൻ അവരോടൊപ്പം പോയത് ജോത്പൂരിനടുത്തുള്ള ബാഡ്മീർ എന്ന സ്ഥലത്തായിരുന്നു (ഇതെല്ലം ഞാൻ പിന്നീട് പഠിച്ച പേരുകളാണ് )അവിടെ നിന്ന് മധ്യപ്രദേശിലെ ഗ്വാളിയോർ എന്ന സ്ഥലത്തേക്ക് മാറ്റമായി .എന്റെ വിദ്യാഭാസം തുടരുന്നത് തന്നെ ഇവിടം മുതലാണ് .എൽ കെ ജി യും, കെ ജി യും കളിച്ചും ചിരിച്ചും പാടിയും ഞാൻ നടന്നു . ഒന്നാം ക്ലാസ്സിൽ എത്തിയപ്പോഴാണ് എന്റെ പാട്ടു അച്ഛനും അമ്മയും ചേട്ടനും ശ്രദ്ധിച്ചത് .സംഗീതം പഠിക്കണമെന്ന് ആഗ്രഹിച്ചപ്പോഴാണ് അച്ഛന്റെ സ്ഥലം മാറ്റം ചെന്നൈലേക്ക് 2015 മാർച്ചിൽ കിട്ടിയത് . ചെന്നൈയിൽ ഞാൻ കർണാടകസംഗീതം അഭ്യസിക്കാൻ തുടങ്ങി .സംഗീതത്തിൽ എന്റെ ഗുരുവായി ഡോ .സേലം ഗായത്രി വെങ്കടേശനെ ലഭിച്ചതിൽ ഒരുപാട് സന്തോഷം തോന്നി .

ഇന്ന് പാടുന്ന രീതിയിൽ മലയാളവുമായി എനിക്ക് അടുപ്പമില്ലായിരുന്നു.അമ്മയാണ് പാട്ടുകൾ പഠിപ്പിച്ചു തന്നത് അതും ഇംഗ്ളീഷിലും ഹിന്ദിയിലും മാണ് .പക്ഷേ ഉച്ചാരണം എനിക്ക് വിഷമമായി .അങ്ങനെയാണ് മലയാളം പഠിക്കാൻ തുടങ്ങിയത് .ഗുരു അമ്മതന്നെ. ഞാൻ എഴുതാനും വായിക്കാനും പഠിച്ചു ഞാൻ നന്നായി എഴുതുന്നു അല്ലേ ? അത് എന്നെ മലയാള ഗാനവുമായി കൂടുതൽ അടുപ്പിച്ചു .പഠനത്തോടൊപ്പം വളരെ ചിട്ടയോട് കൂടിതന്നെയാണ് അമ്മ എല്ലാ കാര്യങ്ങളും നോക്കുന്നത് ഞാൻ മെയ് മാസത്തിൽ അന്തപുരിയിൽ വന്നിരുന്നു .ഒരു പ്രോഗ്രാമിന് അങ്ങനെ അത് എന്റെ അരങ്ങേറ്റവുമായി .(അതിന്റെ ഫോട്ടോയുണ്ട് ). ഞാൻ ഒരു വലിയ ഗായികയായി കാണാൻ അച്ഛനും,അമ്മയും, ചേട്ടനും ആഗ്രഗിക്കുന്നു . സോഷ്യൽ മീഡിയ എനിക്ക് ഒത്തിരി കൂട്ടുകാരെ തന്നിട്ടുണ്ട് എല്ലാം ഈശ്വരാനുഗ്രഗമായി കരുതുന്നു

എന്ന് നിങ്ങളുടെ സ്വന്തം ശ്രീലയസത്യൻ

Share :

Photo Galleries