Archives / August 2019

ശുഭശ്രീ പ്രശാന്ത്
ചർമമം കണ്ടാൽ പ്രായം പറയാതിരിക്കാൻ


കൃത്യമായ ഭക്ഷണ നിയന്ത്രണത്തിലൂടെ മാത്രമേ യൗവ്വനം എന്നും
കാത്തുസൂക്ഷിക്കാന്‍ കഴിയുകയുള്ളൂ. കൃത്യമായ ഭക്ഷണക്രമീകരണം , ഭരണിയന്ത്രണം
എന്നിവയിലൂടെ നമ്മുക്ക് അറുപതുകളിലും മുപ്പതിന്റെ പ്രസരിപ്പും സൗന്ദര്യവും
നേടാൻ സാദിക്കും. നാം കഴിക്കുന്ന ഭക്ഷ്യ വസ്തുകളിലെ പോഷകങ്ങൾ ഒന്ന്
ശ്രദ്ധിച്ചാൽ മതി .
കാണുന്ന ഭക്ഷണമെല്ലാം വാരിവലിച്ച് കഴിക്കുന്ന ശീലം ഉപേക്ഷിച്ച് ശരീരം
ആവശ്യപ്പെടുന്നവ മാത്രം തിരഞ്ഞെടുക്കുക. അതില്‍ തന്നെ പച്ചക്കറി,
പഴവര്‍ഗങ്ങള്‍ക്ക് പ്രധാന്യം നല്‍കുക. ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന
ഭക്ഷ്യപോഷകങ്ങളും അവയടങ്ങിയവ ഏതെക്കെയെന്നും ഒപ്പം ചർമ്മ സൗന്ദര്യം
വർധിപ്പിക്കാൻ സഹായിക്കുന്ന പൊടികൈകളും ഒന്ന് ശ്രദ്ധിക്കാം.
 പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ധാരാളം കഴിക്കുക. ഇത് ശരീരത്തെ
തണുപ്പിക്കും. ആട്ടിന്‍പാല്‍, വെണ്ണ, കാബേജ് തുടങ്ങിയവയില്‍ ധാരാളം
ഫ്ളൂറിന്‍ അടങ്ങിയിട്ടുണ്ട്. ഇലക്കറികള്‍ ഏതായാലും ദിവസവും ഭക്ഷണത്തില്‍
ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. റെഡ്മീറ്റ് പരമാവധി ഒഴിവാക്കുക.
 പുകവലി ഹാനികരം , സൗന്ദര്യാവും ഒപ്പം ആരോഗ്യവും നഷ്ട്ടമാകും
 പ്രഭാതരശ്മികളും പോക്കുവെയിലും ശരീരത്തിന് നല്ലതാണെങ്കിലും
ബാക്കിയുള്ള സമയങ്ങളില്‍ വെയിലേല്‍ക്കുന്നത് ശരീരത്തെ മോശമായി
ബാധിക്കും. ഈ വെയില്‍ നിങ്ങളുടെ ശരീരത്തിലെ കൊളാജന്‍ നശിപ്പിക്കുകയും
അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തിലേക്ക് കടക്കുകയും ചെയ്യുന്നു. ഇത്
നിങ്ങളുടെ ആരോഗ്യത്തിന് മോശമാണ്.
 അതിമധുരം ആപത്താണ് ,അമിതമായി മധുരം കഴിക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍
പ്രായം തോന്നിക്കുകയും പല അസുഖങ്ങള്‍ക്കും കാരണമാവുകയും ചെയ്യും.
അതുകൊണ്ട് അമിതമായി മധുരം കഴിക്കുന്നത് ഒഴിവാക്കുക..
 ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ
ചര്‍മ്മത്തിന് അത്യാവശ്യമാണ്. ഇതിനായി ഗ്രീന്‍ ടീ കുടിക്കുകയും ഇലക്കറികള്‍
കഴിക്കുകയും ചെയ്യണം.
 കാല്‍സ്യത്തിന്റെ അളവ് ഭക്ഷണത്തില്‍ പരമാവധി കൂട്ടി വേണം ഡയറ്റിന് രൂപം
വരുത്താന്‍. ഓറഞ്ച് ജ്യൂസ്, പാല്‍ ഉത്പന്നങ്ങള്‍, വലിയ മത്സ്യങ്ങള്‍
എന്നിവയുടെ ചെറിയൊരംശമെങ്കിലും ശരീരത്തില്‍ ദിവസേന എത്തേണ്ടതുണ്ട്.
 ശരീരഭാരം നിയന്ത്രിക്കുന്നതിലാണ് പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടത്..
 വ്യയാമം സൗന്ദ്യര്യ വർദ്ധനവിനും അകാരവടിവിനും, ആരോഗ്യത്തിനും ,
ഉത്തമം . ദിവസേനേ അര മണിക്കൂറിയെങ്കിലും വ്യായാമം ചെയ്‌യുന്നത്
നല്ലതാണു . നടത്തം , ഓട്ടം, ജോഗിങ് , സ്വിമ്മിങ് , എന്നിവയെല്ലാം
നല്ലതാണു . അമിതമായി വ്യായാമം ഹാനികരം

 ശ്വാസനിയന്ത്രണ മെഡിറ്റേഷൻ , ധ്യാനം , എന്നിവ ചർമ്മ സൗന്ദര്യത്തിനു
ഉത്തമം
 നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമുള്ള ഒന്നാണ് ഉറക്കം. 7 മുതല്‍ 8
മണിക്കൂര്‍ വരെയാണ് ശരിക്കും ഒരു വ്യക്തി ഉറങ്ങേണ്ടത്. ആറ്
മണിക്കൂറെങ്കിലും കൃത്യമായി ഉറങ്ങാത്ത ഒരാള്‍ക്ക് ആരോഗ്യപൂര്‍ണമായ ഒരു
ശരീരം ഒരിക്കലും ലഭിക്കില്ല.
വാർദ്ധക്യം ഒരു സുഖമായ അനുഭൂതിയാണെങ്കിലും ആ വാർധക്യത്തിലും തങ്ങളുടെ
ശരീരം സൗന്ദര്യത്തോടെയിരിക്കണം എന്ന് ആഗ്രഹിക്കാത്തവർ ചുരുക്കം .
കൃത്യമായ ഭക്ഷണ ശീലങ്ങൾ , വ്യായാമം , എന്നിവയിലൂടെ പ്രായത്തെയും
ആരോഗ്യത്തെയും നമ്മുടെ മുഷ്ടിക്കുളിൽ ആക്കാം.
പ്രായം തളർത്താത്ത സൗന്ദര്യത്തിനായി നമുക്ക് പോഷകങ്ങളുമായി ഒന്ന്
കൈകോർക്കാം ഒപ്പം ജീവിതത്തിലേക്ക് അടുക്കും ചിട്ടയും കൂട്ടി വരം
SUBHASREEPRASANTH
DIRECTOR & NUTRITIONIST NutriYoPlUS
CLINICAL NUTRITIONIST ATTUKAL DEVI HOSPITAL

Share :