Archives / August 2019

രേണുക ലാൽ
കൃഷ്ണ ഒന്ന് നോക്ക് 

ഒരു മാത്രയെങ്കിലും 

അരികിൽ നീ നിൽക്കുമ്പോൾ 

അറിയാതെ മോഹിച്ചു 

പോകുന്നു ഞാൻ 

 

മനതാരിൽ എപ്പോഴും 

മധുപാത്രമാകുന്ന

മലർ മെയ്യിൽ 

മെല്ലോന്നമർന്നിടുവാൻ 

 

പറയാതെ പറയും എൻ 

പ്രണയത്തിലൊക്കെയും 

പതിവായി വന്നെന്നെ 

പരിചരിക്കാൻ 

 

മൃദുവാം കരങ്ങളിൻ 

സ്പർശം ഏറ്റോന്നു 

അറിയാതെ മെല്ലെ 

പുളഞ്ഞീടുവാൻ 

 

പാതി വിരിഞ്ഞോരു

പൂ പോലെ ഞാനെന്നും 

പതിവായി നിൻ മുന്നിൽ 

എത്തിടുംപ്പോൾ 

 

ഒളിയാലെ എന്നെ നീ 

അറിയാതെ നോക്കുന്ന

അറിയാത്ത ഭാവത്തിൽ 

നിൽക്കുപ്പോഴും 

 

അറിയാതെ പ്രണയിച്ചു 

പോകുന്നു നിന്നെ ഞാൻ 

അരുതാതെ അറിയാതെ 

വെമ്പലോടെ. 

 

               

Share :