Archives / August 2019

മായാ ബാലകൃഷ്ണൻ
പെൺനിറങ്ങൾ 

പൂക്കാറില്ലേ പെണ്ണേ നീ വിരിയാറില്ലേ

തളിർക്കാറില്ലേ കിളിർക്കാറില്ലേ 

പെയ്യാറില്ലേ നീ ; മഴയായ് പ്രണയാർദ്രം  

തഴുകാറില്ലേ ഒഴുകാറില്ലേ 

പുഴയായ് അഴലായ് തൂവാനമായ് 

മഴമുകിലായ് കനംവച്ച് പിണങ്ങാറില്ലേ ?

മുളപൊട്ടി മണ്ണിനുള്ളിൽ

സ്വപ്നം കണ്ടുണരും പെണ്ണേ 

താരകമണികൾ പൂവിടുന്നാ -

കാശസീമയിൽ തരുണിയായ് 

പുലർമങ്കയായ് വിരുന്നിനെത്തിയോ?

നീലനിലാചന്ദ്രികയിൽ 

കുളിച്ചുകേറും പെണ്ണേ

ത്രിസന്ധ്യയിൽ കവിൾതുടിപ്പിച്ചു

കടന്നുപോവും പെണ്ണേ

മലർകിളിയേ തേങ്കിളിയേ

പൂവാലിപ്പയ്യേ പശുവേ ,അമ്മിണിപ്പയ്യേ 

ചെല്ലതത്തേ ചുണ്ടുംചോപ്പിച്ചോളേ 

പയ്യാരംപറഞ്ഞ് മരപ്പൊത്തിലിരിക്കുംപെണ്ണേ 

തുമ്പിപ്പെണ്ണായ് മാനംതൂവും പെണ്ണേ

കാർക്കുഴലീ , കരിമിഴിയോളേ  ...

നിൻ ചുണ്ടൊന്നു വിരിഞ്ഞാൽ

മുത്തുപൊഴിയുമല്ലോ മലർമുത്തു 

പൊഴിയുമല്ലോ സ്വപ്നംവിടരുമല്ലോ .!

 

 

Share :