Archives / August 2019

  അസീം താന്നിമൂട്
   ൂ

 ഉത്തരത്തില്‍ മുറുകും കുരുക്കൊരു

വൃത്തമുള്ള വരിയിലെഴുതുവാന്‍

വിട്ടുപോയതാം`ഊ' കാരമെന്നപോല്‍

ഞാന്നു നില്‍ക്കെ 

വരണ്ടൊരവ്യക്തത

വരിയില്‍നിന്നു മിഴഞ്ഞെത്തി ചോട്ടിലായ്...!


തുഞ്ചത്തായതിന്‍ ഭാരമേറെ കരി-

ങ്കല്ലില്‍ക്കൊത്തിയ പ്രാചീനഭാഷപോല്‍

തെല്ലുമര്‍ത്ഥം 

സ്ഫുരിക്കാത്ത വാക്യമായ്.


ചുറ്റഴിഞ്ഞതിന്‍ പൊരുളു മഹസ്സറില്‍

തെറ്റെഴാത്ത കുറികളാകെ കടും

ലിപികള്‍ പേറിയാ-

വാക്കര്‍ത്ഥശ്ശൂന്യമായ്...!


ഉചിതവാക്കൂര്‍ന്നുപോയ വരികള്‍പോ-

ലെതുകതെറ്റിയിടറി 

ശേഷിപ്പുകള്‍

Share :