Archives / july2019

രേണുക ലാൽ ആനന്ദ്
തിരസ്ക്കരിക്കപ്പെട്ട പുഴയുടെ തിരിച്ചുവരവ്

        പതിവിലും രാവിലെ ഉള്ള ഒച്ച കേട്ടാണ് പാർവ്വതി ഉണർന്നത്, എവിടെ നിന്നാണ് ആവോ ശബ്ദം, തെക്കേലെ ഭാർഗ്ഗവി ഏട്ടത്തിയുടെ ആണോ? അവൾ ആലോചിച്ചു, ഇത്ര വെളുപ്പാൻ കാലത്ത് കിടന്നു തൊള്ള തുറക്കാൻ ഈ പെണ്ണുംപിള്ള ക്ക് ഇതു എന്തിന്റെ കേടാ, നമുക്ക് എന്താ കാര്യം ഒന്നൂടി മൂടി പുതച്ചു കിടന്നു, ശ്ശോ ഉറങ്ങാനും അനുവദിക്കില്ല, ന്തായാലും ഉറക്കം പോയി, കണ്ണും തിരുമ്മി പതിയെ പുറത്തേക്കു ഇറങ്ങി. 

                                   ആരോടാണ് ആവോ ഇന്നത്തെ കോള്, പാർവ്വതി ടി പാർവ്വതി!യ്യോ ന്റെ നേർക്ക് തന്നെ, ന്താ......, ദേണ്ടെ എന്റെ തനി സ്വരൂപം എടുപ്പിക്കരുത് നീ, നാളെ നേരം വെളുക്കുമ്പോൾ ദേണ്ടെ എന്റെ പറമ്പിലെക്ക്   കിടക്കുന്ന ഈ മാവിന്റെ ശാഖ ഇല്ലേ അത് മര്യാദക്ക് മുറിച്ചു തന്നോണം, കൂട്ടിനു ആയി എന്നോണം അവരുടെ മോനും കേറി ഏറ്റു. 

                               ടി ഞങ്ങൾക്ക് മുറിക്കാൻ അറിയാഞ്ഞിട്ടല്ല മര്യാദക്ക് ആണേൽ മര്യാദക്ക്, നാളെ ഇത് ഇവിടെ കാണരുത്, കേട്ടോടി നിന്നോടാ പറഞ്ഞത്, അവളോട്‌ ആണെന്ന് ഉള്ള ഭാവം പോലും കാണിക്കാതെ  നേരെ ഒറ്റ പോക്ക് വീട്ടിനുള്ളിലേക്ക്, ങാ നമ്മൾ എന്തിനാ ഇതിന്റെ ഒക്കെ പുറകെ നടക്കണത് വേറെ പണിയൊന്നും ഇല്ല, അവരുടെ പെരയുടെമേൽ മുട്ടി ആയിരുന്നു എങ്കിൽ മുറിച്ചു കൊടുക്കാം.

                                  ഒരു മര്യാദയും ഇല്ലേ അവർക്ക്, അവരുടെ മൂലയിൽ ഉള്ള വൃക്ഷങ്ങൾ ഇങ്ങട്ടും കിടപ്പുണ്ട് എന്നുവെച്ചു വെട്ടാൻ ഞാൻ പറയുമോ? ഭൂമിയെ സംരക്ഷിക്കുന്നതൊന്ന് ഓർത്താൽ അവരല്ലേ, ആവോ ഓരോരുത്തരുടെ കാഴ്ചപ്പാടെ, ങും !.

                            എന്തായാലും ഉറക്കം പോയി ഇനി കുറച്ചു നേരം ടിവി കാണാം, മനസ്സ് ആകെ വല്ലാണ്ട് ആയി, അയ്യോ എന്തായിത് പ്രളയം, ഉരുൾപൊട്ടൽ, എല്ലായിടത്തും വെള്ളംകേറി മലയിടിഞ്ഞു ഒരു ഗ്രാമം തന്നെ അപ്രതീക്ഷിതമായി, അയ്യോ തലകറങ്ങുന്നു കഴിഞ്ഞ വർഷം ഉണ്ടായ അതേ പ്രളയം, ഞാനും പെട്ടുപോയിരുന്നു പ്രളയത്തിൽ അഭയം തന്ന ജെസ്സി ചേച്ചിയെ നന്ദിയോടെ ഓർക്കുന്നു, അയ്യോ മൂന്നു ദിവസം വയ്യാതെ ഒറ്റ കിടപ്പ് കിടന്നതിന്റെ ഫലം ഒന്നും അറിഞ്ഞില്ല. 

                      സർവ്വസംഹാരി ആയ രുദ്രയെ പോലെ ഇന്നവൾ തിരിച്ചു വന്നിരിക്കുന്നു, ഇതിനൊക്കെ ആരെ കുറ്റം പറയാൻ ഈ മനുഷ്യരെ തന്നെ പറയണം   "ഇവിടെ രാവിലെ മരം മുറിച്ചു കൊടുക്കണം പോലും, ഒരു നാട് മുഴുവൻ വെള്ളത്തിൽ മുങ്ങുന്നു".

                     തന്റെ പറമ്പിൽ വെള്ളം ഇപ്പുറത്തെ  പറമ്പിൽ നിന്നു കേറുന്നു എന്ന് വെച്ച് കട്ടകൊണ്ട് മൂടുന്ന കാലം, "കലികാലം ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു "മരങ്ങൾ വെട്ടി നശിപ്പിച്ചു കളയുന്നു, കഷ്ടം തന്നെ. 

                      മരങ്ങൾ ഉണ്ടെങ്കിലേ മണ്ണിൽ കെട്ടി നിൽക്കുന്ന വെള്ളം വേരുകൾ പിടിച്ചു മണ്ണിലേക്ക് താഴ്ത്തുകയുള്ളൂ, ഇതൊക്കെ മനസ്സിൽ ആക്കാൻ  വിദ്യാഭ്യാസം വേണോ അറിയില്ല എന്തോ, എന്തായാലും എനിക്ക്  ഇതൊന്നും കാണാൻ വയ്യ എന്ന് പറഞ്ഞു ഇരിക്കാൻ ഞാൻ ഇല്ല, പുറത്തേക്കു ഇറങ്ങുക തന്നെ, "പ്രതികരിക്കുക".

                       മനുഷ്യത്വം ഇല്ലാത്ത മനുഷ്യ, ആപത്തു വരുമ്പോൾ എങ്കിലും ഒന്നിക്കുക, എന്റേത് നിന്റേത്, വെറും ആറടി മണ്ണ് മാത്രം നിനക്ക് സ്വന്തം അല്ല നമുക്ക് സ്വന്തം, നീ മുറിച്ചു എടുക്കുക നിന്റെ പറമ്പിൽ കിടക്കുന്ന ശാഖ, നിനക്ക് ഒന്ന് മുറിക്കാൻ മാത്രമേ കഴിയു, എന്നെ തോല്പിക്കാൻ ആവില്ല, "നീ ഒന്ന് മുറിക്കുമ്പോൾ   ഞാൻ കുറഞ്ഞത് 10എണ്ണം എങ്കിലും നടും"എന്റെ നാടും പുഴയും മരവും സംരക്ഷിക്കേണ്ടത് എന്റെയും കൂടി അവകാശം ആണ്, അല്ലെങ്കിൽ വിപത്തുകൾ ഈ ഭൂമിയെ വിഴുങ്ങും, നോക്കി നിൽക്കാൻ മാത്രമേ അന്ന് കഴിയു  "

       ഹോ !എന്തു കഷ്ടമാ മനുഷ്യ ജീവിതം 

        ഇന്നിതാഴിയിൽ ഗോവധം അങ്ങ് 

         തരു നിഗ്രഹങ്ങളും ദാഹനീരിനായി 

         കേഴുന്നപുൽക്കൊടി തുമ്പിൽ 

         ഇറ്റു വീഴുന്നൊരുധിരവും.....

                             

Share :