Archives / july2019

ചെറുതാഴം കൃഷ്ണൻനമ്പൂതിരി.
പ്രാകൃതവിദ്യ

വികൃതി പെരുകുമീ
പ്രകൃതിബന്ധങ്ങളോ!
പകപെരുകുമെന്നാ-
യകലുന്ന മാനസം.
അധികാരലഹരി-
യിലവിവേകമേറും.
വിവേകം മറയ്ക്കുന്ന
വികാരം വിളമ്പുമേ.
ശൈശവത്തിലറിവിൻ
നിറകുടങ്ങളാക്കും,
നിറയുന്നഹങ്കാരം.
മക്കൾ ഭരിക്കുമേ
മാന്യത നടിക്കുമേ.
ആധിപെരുകുമെന്നായ്
വ്യാധിയേറ്റുരുകുമേ.
ഔഷധത്തിന്നടിമ-
ത്തമേറ്റൊരു ജന്മമോ!
ആന്തരികപ്രകൃതി-
യകറ്റും പുതുമകൾ.
പ്രകൃതം മറയുന്ന
പ്രാകൃതവിദ്യയെന്നോ!

 

Share :