Archives / july2019

സ്മിത ഒറ്റക്കൽ
: ആഴങ്ങളിൽ

നീ ആഴത്തിലേക്കു നോക്കിയത്
എന്നിലെ പ്രണയത്തിന്റെ 
വേരുതേടിയല്ലെ...
ചിലപ്പോഴൊക്കെ ഇലകളോടും
ചിലപ്പോൾ പൂക്കളോടും നീ
ചോദിച്ചതും  വേരിനെക്കുറിച്ചല്ലെ .....
അവയ്ക്ക് വളരണമെന്നില്ലത്രെ!
വേരിൽ നിന്ന് അകലും
തോറും ദരിദ്രമാക്കപ്പെടുമെന്ന
ഉടൽപ്പേടിയിൽ
ചില്ലകൾ തറതൊട്ട് പോയാലോ.....
ഇഷ്ടങ്ങളെല്ലാം ഉള്ളറകളിൽ
വച്ച് നീ അന്വേഷിക്കുമ്പോൾ
ഒന്നുമറിയാതെ മധുരമായി
പാടുന്ന കിളികളെ
മടിയിലേറ്റി ... കാറ്റത്തിളകുന്ന
ചില്ലകൾ അൽപ്പനേരമെങ്കിലും
ഉറക്കത്തിന്റെ വാതിലിൽ
സ്വപ്നം കണ്ട് നടന്നിരിക്കാം......
അവിടെ വച്ച് ഒരു പക്ഷേ
നിനക്ക് എന്നെ മനസ്സിലാകും....
അതു മുതൽ നമുക്കൊന്നായി
പ്രണയത്തെയന്വേഷിക്കാം.....
നഷ്ടപ്പെടുമെന്ന പേടിയില്ലാതെ......


     

Share :