Archives / March 2020

  ശശി മണപ്പുറം.
യോഗ    (രണ്ട്)  

യോഗ    (രണ്ട്)

 

     ശ്രുതി സ്മൃതികളാൽ ഋഷി പരമ്പരകൾ കൈവശം വച്ചിരുന്ന യോഗാഭ്യാസം പിൽക്കാലത്ത് സാമാന്യ ജനങ്ങൾക്കായി പകുത്ത് നൽകുകയുണ്ടായി. ജൈന .പാഴ്സി ,ബുദ്ധ .ക്രിസ്ത്യൻ ,ഇസ്ലാം മതസ്ഥരും പിന്നീട് എല്ലാ വിഭാഗക്കാരും തങ്ങളുടെ ഇച്ഛയ്ക്കൊത്തവണ്ണം  പല പേരിലും യോഗാഭ്യാസങ്ങൾ പഠിക്കാനും പ്രചരിപ്പിക്കാനും ശ്രമിച്ചിട്ടുണ്ടെന്ന് കാണാവുന്നതാണ്. ഭഗവത് ഗീതയിലും വേദോ പനിഷത്തുകളിലും വ്യാസഭാഷ്യങ്ങളിലും അടങ്ങിയിരുന്ന യോഗതത്വങ്ങൾ കോഡീകരിച്ചു പതജ്ഞലി മഹർഷി യോഗസൂത്രം എന്ന പേരിൽ ഗ്രന്ഥ രചന നടത്തി. ഇത് യോഗദർശനം ,അഷ്ടാംഗ യോഗ ,രാജയോഗ ,എന്നീ പേരുകളിലും അറിയപ്പെടുന്നു. പ്രായോഗിക വിദ്യകളെ എട്ടു അംഗം അഥവാ പടികളായി ക്രമപ്പെടുത്തിയിരിക്കുന്നു , ഈ ഗ്രന്ഥത്തിൽ.  ഒരു വൃക്തി തനതായും ,വൃക്തി സമൂഹത്തിൽ ജീവിക്കമ്പോൾ സമൂഹത്തിന് വേണ്ടി ചില നിയമങ്ങൾ പാലിക്കേണ്ടതായുണ്ടു. അതിനാൽ ഒരു യോഗി സമൂഹത്തിനു വേണ്ടി "യമങ്ങളും" ,വ്യക്തിത്വ വികസനത്തിനു വേണ്ടി നിയമങ്ങളും പാലിക്കേണ്ടതുണ്ടു. യമം , നിയമം ,ആസനം ,പ്രാണായാമം ,പ്രത്യാഹാരം ,ധാരണ ,ധ്യാനം , സമാധി എന്നീ എട്ടു പടവുകൾ കയറിയാൽ മാത്രമേ അഷ്ടസിദ്ധി ,കൈവല്യം ,മോക്ഷം എന്നീ പേരുകളിൽ അറിയപ്പെടുന്ന അവസ്ഥയിൽ എത്തിച്ചേരാൻ കഴിയുകയുള്ളു എന്നാണ് നിഷ്കർഷ .

യമം :    ഒരു വ്യക്തി           സമൂഹത്തിൽ  ജീവിക്കുമ്പോൾ മനസ്സുകൊണ്ടും ,വാക്കുകൊണ്ടും ,ശരീരം കൊണ്ടും പ്രവൃത്തി കൊണ്ടും പാലിക്കേണ്ട സദാചാര ധർമ്മങ്ങളാണ് "യമം"  .അതിനാൽ ഇവയെ യമ പഞ്ചകങ്ങൾ എന്ന് പറയുന്നു.ശാരീരികവും ,മാസികവും ,വൈകാരികവും ബൗദ്ധികവും ,ആത്മീയപരവും ആയ വ്യക്തിത്വത്തെ പ്രദാനം ചെയ്യുന്ന സാർവ്വദേശീയ തത്വങ്ങളാണ് യമങ്ങൾ . അഹിംസ ,സത്യം അസ്തേയം ,ബ്രഹ്മചര്യം ,അപരിഗ്രഹം അവയാണ് യമ പഞ്ചകങ്ങൾ . 

അഹിംസ :     എല്ലാ പ്രാണികളോടും എല്ലാ പ്രകാരത്തിലും എല്ലാ കാലത്തും വൈര മനോഭാവം വെടിഞ്ഞ് സ്നേഹത്തോടെ പെരുമാറുന്നതാണ് അഹിംസ . വാക്ക്  ,മനസ്  ,പ്രവൃത്തി എന്നിവ കൊണ്ട് ആരേയും ദ്രോഹിക്കാതിരിക്കുന്നതാണ് അഹിംസ .

സത്യം:    സത്യം പറയുക ,എന്നു മാത്രമല്ല സത്യം പറയേണ്ടപ്പോൾ പറയേണ്ടത് പറയുക എന്നതും സത്യമാണ്. ഒരു വസ്തു അഥവാ കാര്യം എങ്ങനെയാണോ അങ്ങനെ തന്നെയെന്ന് പറയുന്നതാണ് സത്യം .

അസ്തേയം  :  അന്യന്റെ മുതൽ ആഗ്രഹിക്കാതിരിക്കുക ,അനുവാദം കൂടാതെ എടുക്കാതിരിക്കുക ,മോഷ്ടിക്കാതിരിക്കുക  എന്നിവയാണ് അസ് തെയം.

ബ്രാഹ്മചര്യം :     ബ്രഹ്മത്തെ അറിയാൻ ശ്രമിക്കുന്നതാണ് ബ്രഹ്മചര്യം  . ഒന്നിനേയും കളങ്കപ്പെടുത്താതിരിക്കുക മനസ്സിനേയും ശരീരത്തെയും ധർമ്മാനുഷ്ഠാനത്തിനു മാത്രം ഉപയോഗിക്കുക ക്കന്നതാണ് ബ്രഹ്മചര്യം.

അപരിഗ്രഹം.:    ആവശ്യത്തിലധികം സമ്പാദക്കാനുള്ള ആർത്തിയും വ്യഗ്രതയും ഉപേക്ഷിക്കുക ,എല്ലാം എന്റെതാണ്, എനിക്കു മാത്രമാണ് എന്ന ഭാവം ഒഴിവാക്കുക ,മറ്റുള്ളവർക്ക് അവകാശപ്പെട്ടത് തന്റേതാക്കാൻ ശ്രമിക്കാതിരിക്കുക.

(തുടരും)

Share :