Archives / july2019

കൃഷ്ണൻ നമ്പുതിരി ചെറുതാഴം
വാസ്തവമറിയാതെ

 

എവിടെത്തിരിഞ്ഞൊന്നു നോക്കി
                                യാലു-
യവിടെല്ലാമുയരത്തിൽ
                    ദേവാലയങ്ങൾ.
തിക്കും തിരക്കുമേറും ഭക്തിലഹരി
തക്കം നോക്കിക്കൊള്ളതാ
                          നെങ്ങുമെങ്ങും.
കണ്ണുതുറന്നൊന്നു നോക്കാത്ത
                              ദൈവം,
കണ്ണീരാറ്റിലലയും,തകരും
                            ബന്ധങ്ങൾ.
കഥയറിയാതാട്ടം കണ്ടുമടുക്കും.
കദനകഥകളേറും വികാരലോകം.
പത്രത്തിൽത്തുടങ്ങും ദിനമെന്നു
                                   മെന്നും.
പാത്രമറിയാതെ വിളമ്പും ധർമ്മമോ!
പുത്രധർമ്മമകറ്റുമിസങ്ങളെങ്ങും.
പത്രികാസമർപ്പണം ധനാധിപത്യം.
ദേവതത്ത്വങ്ങളേറും കലവറയോ,
ദേവപ്രീതിക്കായേറുന്ന വഴിപാടോ?
എങ്ങുപോയ് ദൈവം?വാസ്ത
                     വമറിയാതെ-
യെങ്ങും ചൂഷണം ഭൂഷണമെന്നു
                             സത്യം!
ധനമേ ശരണമെന്നാട്ടമാണെങ്ങും.
ദീനതയേറും ഭക്തവിലാപമെങ്ങും.
എങ്ങു നിന്നേതു ദേവനോടി
                      യെത്തുമോ-
യെങ്ങു കണ്ടു സൗഖ്യം,സത്യമാരു 
                          ചൊല്ലും?
ഹൃദയബന്ധത്തിലുണരും ദൈവമേ-
യുദയമാണെന്നുമെപ്പോഴുമെങ്ങുമേ.
കരുണാലയം കണ്ടു തെളിയുമെന്നോ
കണ്ണടച്ചാത്മബന്ധത്തിലുണ്മയെന്നോ

Share :