Archives / july2019

എരമല്ലൂർ സനിൽകുമാർ
ജൂൺ

അന്ന്

ജൂണിൽ നനഞ്ഞ മഴ

മഴയല്ല!

ഒരു അറിവായിരുന്നു.

 

അന്ന്

തോട്ടിലും കുളത്തിലും

ആറിലുമൊക്കെ

നിറഞ്ഞു കവിഞ്ഞത്

മഴയല്ല!

കാല (മരണം)മായിരുന്നു.

 

അന്ന്

ഉരുൾപൊട്ടലിൽ

സ്വപ്നങ്ങൾ

മൂടോടെ

ഒലിച്ചുപോയത്

എത്ര പെട്ടെന്നായിരുന്നു!

ഒരു കരച്ചിൽ പോലും

ബാക്കിയാക്കാതെ..!

 

അന്ന്

പ്രാണനൂരിപ്പിടിച്ച് 

മറുകര തേടിയ

ആ കറുത്ത രാത്രിയുടെ നടുക്കം

ഇടനെഞ്ചിലിപ്പോഴുമുണ്ട്.

 

ഇന്ന്

ഓരേതെരുവിലും

നാൻ പെറ്റ മകനേ,യെന്ന്

ദീനരോദനമുയരുമ്പോൾ

അന്ന്

ജൂണിൽ നനഞ്ഞ മഴയൊക്കെ 

ഒരുമഴയാണോ...

 

 

Share :