Archives / july2019

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
വികാരവിനിമയം

പെരുത്തിഷ്ടം ജാതകംതന്നെ
പൊരുത്തം കുറയാതെ വേണം.
പൊരുതും ബിരുദലഹരിയിൽ.
പെരുമയ്ക്കായോടും ഭക്തിപ്രകനം.
മറനീക്കിയാടും മനസ്സും
മുറതെറ്റും സ്നേഹപ്രകടനം.
മാനം നടിച്ചെത്രകാലം,
മാനിനിമാർ മുന്നിൽ,മുന്നിൽ!
മോഹസാമ്രാജ്യം വിപുലമായ്
മേനിമിനുക്കും നടനമെങ്ങും.
ആംഗലവിദ്യയേറ്റുയർന്നിന്ദുലേഖ-
യംഗലാവണ്യംകൊണ്ടൂറ്റമായ്.
മാധവന്മാരടിയറവോതീ
മാന്യതകാത്തുകിടപ്പൂ.
വാഗ്വൈഭവം നവരസകേളികൾ
വിവരവിനിമയം വികാരവിനിമയം.
ഇന്ദ്രകഥകൾ കേട്ടുണരും വീര്യം
ഇന്ദുലേഖമാർ കേളിതുടരും.
വജ്രായുധംകൊണ്ടടരാടും
വഞ്ചിതരെങ്ങും വിവശരെങ്ങും.
കൊലപെരുകുമറിവിൻകേളികൾ
കെടുതികളേറും മുന്നേറ്റമെങ്ങും.

Share :