Archives / july2019

കൃഷ്ണൻ നമ്പുതിരി ചെറുതാഴം
നേര്

നേരായ മാർഗ്ഗം
നരജീവിതത്തിൽ.
നേർവഴിയേ
നേരോടെ നീങ്ങാം.
നേരം കളഞ്ഞാൽ
നിലതെറ്റുമോർക്കൂ.
നേരേ നടന്നാൽ
നേരറിഞ്ഞു നീങ്ങാം.
നെറികേടു കണ്ടാൽ
നയനം മറയ്ക്കാം.
നേരകന്നാലാലസ്യം
നേരമറിയാതെ നാശം.
നേരറിയാതടിമത്തം.                നരജന്മം നരകതുല്യം.
നേരറിയാനാത്മബന്ധം,
നിറയും കരുണാലയം.
നേരോതുമാചാര്യരോ,
നമോവാകം നിത്യം.
നേരുവിട്ടു,നാണംവിട്ടു
നിലനില്പിൻ രാഷ്ട്രീയം.
നേരു വെടിഞ്ഞാധിപത്യം,
നേതാക്കൾക്കാരോഗ്യം.

Share :