Archives / july2019

എച്ചോം ഗോപി.
വൈക്കം മുഹമ്മദ് ബഷീർ

വൈക്കം മുഹമ്മദ് ബഷീർ: ഈജുലൈ 5 നു 25 വർഷമായി. ബഷീർ അന്തരിച്ച വിവരം റേഡിയോയിൽ കുടി അമ്മയാണ് പറഞ്ഞാണ് അറിയുന്നത്.ഉടൻ തന്നെ വൈലാലിൽ വീട്ടിൽ എത്തി ജനസമുദ്രമായിരുന്നു.MT ,NP മുഹമ്മദ്, സുകുമാർ അഴികോട്, കുഞ്ഞുണ്ണി മാസ്റ്റർ, കെ.എ. കൊടുങ്ങല്ലൂർ, വി.കെ.എൻ, യു.എ. കാദർ തുടങ്ങിയ സാഹിത്യകാരമാർ, ജനപ്രതിനിധികൾ, സാമൂഹ്യ സംസ്ക്കാരിക രാഷ്ടിയ നേതാക്കമാർ എന്നു വേണ്ട എല്ലാമെല്ലാവരും. ഒരാഴ്ച മുമ്പ് ഞാനും ന്റ മുച്ചയിൻ കുടി ആസ്പത്രിയിൽ കൊണ്ട് പോയി കാണിച്ചതാണ്. ഞാൻ ജീവിതത്തിൽ സ്നേഹിക്കുയും ആരാധിക്കുകയും ചെയ്യുന്ന വലിയ മനുഷ്യനാണ് റ്റാ റ്റ ( വീട്ടുകാർ ബഷീർ സാറിനെ വിളിക്കുന്നത് അങ്ങനെയാണ് ) എത്ര പറഞ്ഞാലും, പറഞ്ഞാലും തീരില്ല വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച്. 'അല്ലാഹു വിന്റെ ഖജനാവിൽ നിന്നനുവദിച്ച സമയം കഴിഞ്ഞപ്പോൾ ജീവിതത്തിന്റെ അക്കൗണ്ട് ബുക്കിൽ കനത്ത കറുത്ത ഒരു അടി വീണു, പക്ഷെ, ബഷീർ നമ്മോളsപ്പം സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. സൈഗളും പങ്കജമല്ലിക്കും, ആദ്മയും പാടിയ പാട്ടുകളുടെ സ്വനഗ്രാഹിത്തട്ടുകളുമായി ഒരു ദിക്കിൽ നിന്നു മറ്റൊരു ദിക്കിലേക്ക് സഞ്ചരിച്ചു കൊണ്ടേയിരുന്ന ബഷീറിന്റെ വചനങ്ങളും ഓർമ്മകളും ഉള്ളിലേറ്റി കൊണ്ട് നമ്മുടെ യാത്ര നീളുന്നു.മലയാള ഭാഷയുള്ളിടത്തോളം ബഷീറിന്റെ വാക്കുകൾ തലമുറകളിലൂടെ സഞ്ചരിക്കുകയും ചെയ്യും.ബഷീറിനെക്കുറിച്ച് പറയേണ്ടി വരുമ്പോൾ ഒരു കുഴപ്പമുണ്ട്. കേൾക്കുന്നവർക്ക് തോന്നും പൊങ്ങച്ചം പറച്ചിലാണന്ന്. എന്നാൽ വാസ്തവ മെന്താണ്? ഒരിക്കലെങ്കിലും ആ സന്നിധിയിൽ ചെന്നിട്ടുള്ളവർക്കൊക്കെ തോന്നും ബഷീറുമായി ഒരായുസ്സിന്റെ അടുപ്പമുണ്ടെന്ന്.ബഷീർ അങ്ങനെയാണ് എല്ലാവരേയും സ്നേഹിച്ചത് .തന്നെ കാണാൻ വരുന്നവരുടെ വലിപ്പചെറുപ്പങ്ങൾ അളന്നു നോക്കാതെ ദേവന്മാരായി സ്വീകരിച്ച് .അതിഥി ദേവോ ഭവ: ഒരെഴുത്തുകാരനെന്ന നിലയ്ക്ക്, ഈ നൂറ്റാണ്ടിലെ ഇന്ത്യൻ സാഹിത്യം കണ്ട ഏറ്റവും ഒറിജിനലായ മനസ്സികളിലൊന്നായിരുന്നു ബഷീറിന്റേത്.

Share :

Photo Galleries