Archives / july2019

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
അഭിനയദാഹം

മഴുകൊണ്ടൂറ്റം കാട്ടും കോടികൾ
                       കൊണ്ടു കളിക്കും
മഴമേഘങ്ങൾ കണ്ടു കരഞ്ഞൊ
                        ഴുകും പുഴയോ!
കനിവറിയാതവർ കാട്തകർത്തു
                        യിരു പിടഞ്ഞേ,
കിനാവുകളൊക്കെത്തകരും
                          മണ്ണോടമരും.
മണ്ണിൻ ഗുണമറിയാതവരാലസ്യ
                         മതേറ്റമരും.
കണ്ണിൻ ഗുണമെങ്ങോപോയഭി
                         നയദാഹം.
നാടിൻ നന്മകൾ വറ്റിവരണ്ടുലയും
                          പുതുമകൾ
നാടകമേ,യറിവിന്നമരത്താ
                        തുരരായടിയും.
മതലഹരിയിലൊരുമയകന്നുഴലും
മതികേടേറും മാനവജീവിത
                        പരിണാമം.
അധികാരത്തിൻ പിടിവലിയാ
                        യടിപിടിയാ-
യന്ധർ നയിക്കുന്നന്ധരെയെങ്ങും.
സ്വാതന്ത്ര്യത്തിൻ വിളനിലമാകെ
                          ത്തരിശായ്
സ്വന്തമതെന്തെന്നറിയാതവരേ!
സ്വാതന്ത്ര്യബോധമതില്ലാ
                          തടിമകളായ്
സ്വയമേ,പണിയും നരകമതെങ്ങും.

Share :