Archives / july2019

കൃഷ്ണൻ നമ്പുതിരി ചെറുതാഴം
ആത്മീയവാണിഭം

സംസ്കാരമാകെ മാറീ
സമ്പത്തുതേടി യാത്രാ.
ഇമ്പം മറഞ്ഞുപോയീ,
കമ്പം പെരുത്തുപോയീ.
ആത്മബന്ധമകലു-
മന്ധത്വമേറ്റുപോയീ.
ആത്മീയവാണിഭമാ-
യാത്മീയകേന്ദ്രങ്ങളായ്.
സത്യം മറഞ്ഞുനിന്നൂ.
സത്ത്വങ്ങളായലഞ്ഞു.
പരസ്യങ്ങളേറ്റുപോയ്
പാരം ദുരിതങ്ങളായ്.
മതദീപം കാണാതെ
മതികേടേറി യാത്രാ.
മനം മറഞ്ഞുനിന്നൂ
മാനം തിരിയാതെയായ്.
ദോഷങ്ങളേറ്റും തന്ത്രം
ദാക്ഷിണ്യമില്ലാതെയായ്.
സ്വന്തം മനമകന്നൂ
സ്വയമിരുളിലെന്നായ്.
ചൂഷണം ഭൂഷണമായ്
ചഞ്ചലമാത്മബന്ധം.

Share :