Archives / july2019

ശശി മണപ്പുറം
അന്താരാഷ്ട്രയോഗദിനാചാരത്തിന്റെ പ്രസക്തി

ഭാരതം ലോക ത്തിനു നല്‍കിയ മഹത്തായ സംഭാവനയാണ് യോഗ. 1893 ലെ സാര്‍വ്വദേ 
ശീയ സര്‍വ്വ മതസമ്മേ ളന ത്തില്‍ പങ്കെടുത്തു കൊണ്ടു ചിക്കാഗൊയിൽയില്‍ സ്വാമി വിവേകാനന്ദൻ 
നട ത്തിയ പ്രഭാഷണമാണ് പാശ്ചാത്യ രാജ്യങ്ങ ളില്‍ പ്രചാരം സിദ്ധിക്കാൻ കാരണമായത്.
തുടര്‍ന്ന് ധാരാളം പാശ്ചാത്യയോഗിമാരും യോഗിനിമാരും അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരി
ക്കുകയും വിവിധ രാജ്യങ്ങ ളില്‍ യോഗപ്ര ചാരണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഭാരത
ڔത്തില്‍ യോഗാഭ്യാസത്തിന് വേണ്ടത്ര പ്രചാരണം സിദ്ധിച്ചില്ല. യോഗ മതപ രമാണെന്നും
സന്യാസജീവിതത്തിന്‍റെ ഭാഗമാണെന്നുമുള്ള കാഴ്ച പ്പാടാണുണ്ടായിരുന്നത്. 2014 ഡിസംബര്‍
11ന് യുണറ്റഡ്നേഷൻസ് ജനറല്‍ അസംബ്ലിയില്‍ ഇ ന്ത്യൻ പ്രധാനമ ന്ത്രി നട ത്തിയ പ്രസംഗ
ത്തോടെ ഡിസംബര്‍ 11ന് യൂ .ൻ .എ  അന്താരാഷ്ട്ര യോഗദിനമായി "ജൂണ്‍ 21" ആചരിക്കാൻ തീരുമാനി
യ്ക്കുകയും 2015 ജൂണ്‍ 21 മുതല്‍ ഭാരതത്തിലുടനീളം അ ന്താരാഷ്ട്ര യോഗദിനമായി ആച
രി ച്ചു തുടങ്ങി.

യോഗയ്ക്ക് മനുഷ്യസംസ്കാരത്തോ ളം പഴക്കം ഉണ്ടു. മോഹൻജദാരോ ഹാര പ്പ എന്നി
വിടങ്ങളില്‍ നടത്തിയ പരിവേഷണങ്ങള്‍ ഇതിലേക്ക് വെളി ച്ചം വീശുന്നു. വിശ്വാസ ത്തിന്‍റെ ഭാഗ
മായി ധാരാളം ഐതീഹ്യങ്ങളും മിത്തുകളും ആചാരങ്ങളും വിശ്വാസ പ്രമാണങ്ങളും യോഗ
യെക്കുറിച്ച് നിലവിലുണ്ടു. അവയെല്ലാംതന്നെ യോഗയെ ക്കുറിച്ചുള്ള പഠന ത്തിന്‍റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു
      
       

വേദോപാംഗങ്ങ ളില്‍പ്പെട്ട ഭാരതീയ ദര്‍ശനങ്ങളില്‍ ഏറ്റവും പ്രധാനെ പ്പ ട്ടതാണ്. യോഗ
സമയ ബന്ധിതമല്ലാതെ കൈകാര്യം ചെയ്യാവുന്ന ഒരു പ്രായോഗികശാസ്ത്രമാണ് യോഗ.
ഇതൊരു പരീക്ഷണശാസ്ത്രമാണ് വളരെ പഴക്കംചെന്ന ആത്മീയ ശാസ്ത്രവും ഒരു വിശ്വാസ സംസ്കാരവും, ജീവിതചര്യയും, കലയും ശാസ്ത്രവുമാണ് യോഗ    


അതുകൊുതന്നെ യോഗയെ എല്ലാ ശാസ്ത്രങ്ങളുടേയും മാതാവായി കണക്കാക്കപ്പെ 
 ടുന്നു. ശരീരം, മനസ്സ്, ചി ന്ത, പ്രവൃത്തി എന്നിവയുടെയെല്ലാം സംയോജനമാണ് യോഗശാ
സ്ത്രം

യോഗ എന്നാല്‍ "കൂടിചേരല്‍" എന്നാണ് അര്‍ത്ഥം. യോഗയ്ക്ക് മലയാളത്തില്‍ സിദ്ധി
യെന്ന അര്‍ത്ഥവും കല്പിക്കാവുന്നതാണ്. ശരീരം മനസ്സ് ആത്മാവ് എന്നിവയുടെ കൂടിചേരല്‍,
ഗുരുശിഷ്യന്മാരുടെകൂടിചേരല്‍ , പ്രകൃതിയും മനുഷ്യനും തമ്മിലുള്ളകൂടിചേരല്‍" , മനുഷ്യനും
മനുഷ്യനും തമ്മിലുള്ള കൂടിചേരല്‍", മനുഷ്യനും പ്രകൃതിയും തമ്മിലുള്ളകൂടിചേരല്‍" , ജീവാ
ത്മാവും പരമാത്മാവും തമ്മിലുള്ള കൂടിചേരല്‍" ഇതൊക്കെയാണ് യോഗ. യോഗ കേവലം ഒരു
വ്യായാമ മുറയ ല്ല. അങ്ങനെ ചി ന്തിക്കുന്നവര്‍ക്ക് അങ്ങനെയും ആകാം. ശരീരം, ഇന്ദ്രിയ ങ്ങള്‍
മനസ്സ്, ബു, ആത്മഭാവം എന്നിവയെ ഏകീകരി ച്ചുകൊള്ള ഒരുസാധനയാണ് യോഗ.
ശരീര ത്തിന്‍റെ ആരോഗ്യസംരക്ഷണ ത്തിന് യോഗാഭ്യാസം ഉപ കരിക്കും. മന:ശക്തി, ബുദ്ധിശ
ക്തി, ആത്മബലം എന്നിവ യോഗാഭ്യാസംകൊ വര്‍ദ്ധിക്കുന്നതാണ്

.

ആരോഗ്യമുള്ള ശരീരത്തിലേ ശക്തമായ ഒരു മനസ്സ് നില്ക്കുകയുള്ളൂ. ശക്തവും ഏകാ
ഗ്രവുമായ മനസ്സുള്ള വര്‍ക്കേ ജീവിതവിജയം നേടാനാകുകയുള്ളൂ എന്നതാണ് സത്യം. ലളിത
ജീവിതം, സദ്ചി ന്ത എന്നിവയുടെ പ്രഭാവമാണ്.  യോഗ ഒരു ജീവിതചര്യയും വിശ്വാസ വുമാണ്.
യോഗ ഒരു വിജ്ഞാനമാണ്. ഏതു പ്രായ ത്തിലുള്ള വര്‍ക്കും യോഗാഭ്യാസം അനുഷ്ഠിക്കാവു
ന്നതാണ്. യോഗയ്ക്ക് ജാതിയോ, മതമോ, ലിംഗ, ദേശ, കാലഭേദമോ ഒന്നും തന്നെയില്ല.
സ്വന്തം ഇച്ഛാശക്തിയുള്ള ആര്‍ക്കും യോഗാഭ്യാസം നടത്താവുന്നതാണ്. അതിനുള്ള ജാഗ്ര
തയും വൈരാഗ്യവും വേണമെ ന്നുമാത്രം

             
   
                                                                                                                                                         (തുടരും)
 

Share :