Archives / july2019

ശുഭശ്രീപ്രശാന്ത് ക്ലിനിക്കൽ നുട്രീഷനിസ്റ് ആറ്റുകാൽ ദേവി ഹോസ്പിറ്റൽ
യോഗയും ആഹാരവും

ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില

മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ചിത്ത വൃത്തികളെ നിരോധിച്ച് യഥാർത്ഥ
തത്വത്തെ അറിഞ്ഞു ,തെറ്റായവ തിരസ്കരിച്ച്‌ ശരീരത്തിനെയും മനസിനെയും
നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് യോഗ. അനിർവചനീയവും
അദ്ഭുതകരവുമായ ശക്‌തിചൈതന്യങ്ങൾ മനുഷ്യരിൽ അന്തർലീനമായിട്ടുണ്ട്.
അവയെ ഉണർത്തി, വികസിപ്പിച്ച് വളരെ ശ്രേഷ്ഠമായ മാർഗങ്ങളിലൂടെ നയിച്ച്
മനുഷ്യനെ പൂർണനാക്കുന്ന പ്രക്രിയയാണു യോഗാഭ്യാസം.
ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ
തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു.
ഭക്ഷണം പ്രാണനാണന്നാണ്‌ യോഗികള്‍ വിശ്വസിക്കുന്നത്‌ അതിനാല്‍ നമ്മള്‍
കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന ഭക്ഷണം നമ്മുടെ അറിവിന്റെ വികാസത്തില്‍
പ്രതിഫലിക്കും. എല്ലാ ജീവ ജാലങ്ങളെ കുറിച്ചും നമ്മള്‍ക്ക്‌ അനുഭവപ്പെടുന്ന
അവബോധം, ബന്ധം, സ്‌നേഹം എന്നിവ വളരുന്നതിന്‌ സമ്പൂര്‍ണ്ണ സസ്യാഹാരമാണ്‌
യോഗ നിഷ്‌കര്‍ഷിക്കുന്നത്‌ .
നമുക്ക്‌ ചുറ്റുമുള്ള ലോകത്തോട്‌ നമ്മള്‍ ഇടപഴകുന്ന രീതിയില്‍ വേണം
ഭക്ഷണത്തെയും കാണാന്‍ എന്ന്‌ യോഗികള്‍ വിശ്വസിക്കുന്നു. സ്‌നേഹം, അടുപ്പം,
സമാധനം എന്നിവയോടെ ഭക്ഷണത്തെ സമീപിക്കുക. അങ്ങനെയെങ്കില്‍ ഭക്ഷണം
നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും പോഷിപ്പിക്കും.
നാം കഴിക്കുന്ന ആഹാരത്തിനു നമ്മുടെ സ്വഭാവത്തിലും വ്യതിയാനങ്ങൾ
വരുത്തുവാൻ സാധിക്കും എന്നത് ഋഷി വര്യന്മാർകൊപ്പം ശാസ്ത്രവും
ശരിവയ്ക്കുന്നു .

ഭക്ഷണത്തിലെ സ്വാഭാവം അനുസരിച്ച സാത്വിക്, രജസിക്, തമസിക് , എന്ന്
മൂന്നായി തരംതിരിക്കുന്നു .സാത്വിക് വിഭാഗത്തിൽ പെട്ടവയെ ശുഭചിന്തകളുടെ

വക്താവായും മറ്റു രണ്ടു വിഭാഗത്തെയും അശുഭചിന്തകളുടെ പട്ടികയിലും
ഉൾപ്പെടുത്തുന്നു .

ശാസ്‌ത്രപരമായി നോക്കുമ്പോൾ രജസിക് വിഭാഗത്തിൽ
പെട്ടവയിൽ നാരിന്റെയും ധാതുലവണങ്ങളുടെയും മറ്റും അഭാവം കാണുന്നു . ഇവ
ജീവിതശൈലി രോഗങ്ങൾക്ക് കാരണവക്താക്കൾ ആകുന്നു , കൂടാതെ ഡിപ്രെഷൻ
എന്നിവ വർധിക്കാനും കാരണമാകുന്നു. ധാരാളം മസ്അലകൾ ചേർത്ത
ഭക്ഷ്യവസ്തുക്കൾ ,കാർബോണിക് ആസിഡ് അടങ്ങിയവ ,മദ്ധ്യം ,
കൊഴുപ്പടങ്ങിയവ , ജംഗ്‌ഫുഡ്‌സ് എന്നിവയെല്ലാം രെജെസിക് വിഭാഗത്തിൽ
ഉൾപ്പെടുത്താം .

തമസിക് വിഭാഗത്തിൽ പെട്ടവയിൽ ജീവകങ്ങൾ
,ധാതുക്കൾ, എന്നിവയുടെ അഭാവം അമിതമായ കൊഴുപ്പ്,മാംസ്യം തുടങ്ങിയവയുടെ
സാനിധ്യം ,പല രോഗാവസ്ഥയ്ക്കും കാരനാവക്താവാക്കുന്നു.അമിതമായ മധുരം
,മാംസ്യം ,മസാലകൾ, സോഡിയം ,എന്നിവയടങ്ങിയ ഭക്ഷ്യവസ്തുക്കൾ പ്രിസർവ്
ചെയ്തവ തുടങ്ങിയവ ഈ ഗണത്തിൽ പെടും

സാത്വിക് വിഭാഗത്തിൽ ധാരാളം ജീവകങ്ങൾ
ധാധുലവണങ്ങൾ ,നാര് എന്നിവയ്‌ക്കൊപ്പം മാംസ്യവും മറ്റ് പോഷകങ്ങളും
ഉൾപ്പെട്ടിട്ടുണ്ട് .ഇവ ആൽക്കലെയിൻ ഭക്ഷ്യവസ്തുക്കൾക്കൊപ്പം നോൺ
സ്റ്റിമുലേറ്റിംഗ് ,സൂത്തെനിങ് ഫുഡ്സ് ആണ് . സ്വാഭാവികമായ ദഹനം പ്രധാനം
ചെയ്യുകവഴി ദിനവും മാലിന്യങ്ങൾ പുറംതള്ളപ്പെടുന്നു.ത്വക്കിന്‌ ഉണർവും
ഭംഗിയും ഒപ്പം നല്ല ആരോഗ്യവും പ്രധാനം ചെയുന്നു .
യോഗിക് ഡയറ്റ്

വ്യത്യസ്തമായ ഒന്നാണ് യോഗിക് ഡയറ്റ് .
രോഗങ്ങളാൽ സമൃതമായ ഇന്നത്തെ സാഹചര്യത്തിൽ ഇതിന്റെ പ്രാധാന്യം വളരെ
വലുതാണ് .
ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിൽ ഋഷി മുനിമാർ അനുവർത്തിച്ചു
പോന്ന ഭക്ഷണരീതി ഇവയെകുറിച്ചു ഇതിഹാസങ്ങളിലും പരാമർശം ഉണ്ട് . എന്നാൽ
ഇത് ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവർക്കോ ,അല്ലെങ്കിൽ ആത്മീയാചാര്യൻ
മാർകോ ഒന്നും സ്വന്തമല്ല . ആവശ്യമായ എല്ലാ പോഷകഘടകങ്ങളും സാത്വിക
ഗുണങ്ങളും ഉൾകൊള്ളുന്ന ഒരു ഭക്ഷണരീതിയാണ് .ഇവയെ ലാക്ടോ വെജിറ്റേറിയൻ
ഡയറ്റ് എന്നാണ് അറിയപ്പെടുന്നത്. അതായതു മത്സ്യ മാംസാദികൾ പൂർണമായും
ഒഴിവാക്കി പാലും തേനും പാലുൽപ്പന്നങ്ങളും കൂട്ടികലർത്തിയ രീതി .
പൂർണമായ നോൺ-വെജിറ്റേറിയൻ മാത്രം കഴിക്കുന്ന ഇന്നത്തെ തലമുറയ്ക്ക്
അത്ര പെട്ടെന്ന് ഈ ഭക്ഷണക്രമീകരണം ഉൾകൊള്ളാൻ സാധിക്കില്ല . എന്നാൽ
മനുഷ്യനാൽ അസാധ്യമായ ഒന്നും ഇല്ല .പെട്ടെന്ന് ഒരു പറിച്ചുനടീൽ പ്രയാസമാകാം
എന്നാൽ പതിയെ പതിയെ ശീലമാക്കി മാറ്റാം.
പഠിക്കുന്ന കുട്ടികൾക്ക് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ഏകഗ്രത .
പഠിച്ചവ ഓർക്കാനും ഓര്മിക്കാനും , പഠിക്കുന്നത് മനസിലാക്കാനും ഏകഗ്രത
അഭിഭാജിയഘടകമാണ് . കുട്ടികളിൽ ഏകഗ്രത കൂറ്റൻ യോഗിക് ഡയറ്റ് സഹായിക്കും .
മനുഷ്യന്റെ ശാരീരികവും മാനസികവുമായ അടിത്തറ അവന്റെ
ഭക്ഷണരീതിയുമായി ബന്ധപെട്ടുകിടക്കുന്നു .ഉദാഹരണത്തിനു ഒരു മദ്യപന്റെ
ചെയ്തികൾ ശ്രദ്ധിച്ചാൽ മതി . മദ്യം ഉള്ളിൽ ചെന്നാൽ അവനെ സ്വാധീനിക്കുക
അവന്റെ ഉള്ളിലെ മദ്യമാണ് .
ഒരു ഭക്ഷണരീതി നാം സ്വീകരിക്കുമ്പോൾ അത് നമ്മുടെ ശാരീരികവും
,ആന്തരികവുമായ ആരോഗ്യത്തെ ഒരുപോലെ സമന്വയിപ്പിക്കുന്ന ഒന്നാവണം .
ഭക്ഷണത്തിന്റെ ക്രമമില്ലായിമ ,പോക്ഷകമില്ലായിമ ,തുടങ്ങി നാം സ്വീകരിക്കുന്ന
വിപരീത വസ്തുക്കൾ നമ്മുടെ ശരീരത്തിൽ ബലക്ഷയം , രക്തക്കുറവ് , ജീവകം-ഡി യുടെ
അപര്യാപ്തത ,ആമാശയരോഗങ്ങൾ തുടങ്ങിയവയ്ക്കു കാരണമാകാം .
യോഗിക് ഡയറ്റ് പ്രധാനമായും സാത്വികമാണ് . പാൽ, തൈര് , നെയ്യ് , വെണ്ണ ,
മധുരമുള്ള പഴവർഗങ്ങൾ, പച്ചക്കറികൾ , ധാന്യങ്ങൾ , തേൻ , കപ്പലണ്ടി ,
നാരങ്ങാ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപെടും.

ആഹാരം ഓജസ് അഥവ ഉയര്‍ന്ന പ്രതിരോധശേഷി നൽകാൻ ആരോഗ്യമുള്ള
ഘടകമാണ് . ശരീരത്തെ രോഗങ്ങള്‍ക്ക് അടിമപ്പെടാതെ പിടിച്ചുനിര്‍ത്താന്‍
പ്രതിരോധശക്തി കൂടിയേ തീരൂ . പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്
എന്നിവയെല്ലാം ആവശ്യത്തിന് ശരീരത്തില്‍ എത്തണം.അതിനാൽ ചിന്തിച്ച്
ശ്രദ്ധയോടെ ഭക്ഷണം തിരഞ്ഞെടുക്ക.
“അന്നം ഭൂതാനാം ജേഷ്ട്ട
തസ്മൈ സിദ്ധ ഔഷദമൂച്ചിതേയ്‌ “

 

Share :

Photo Galleries